അമേരിക്കയെ ചാരമാക്കാനുള്ള കരുത്ത് കൈവരിച്ചുവെന്ന് ഉത്തരകൊറിയ
|ഉത്തരകൊറിയ പുതിയ ഭൂഖണ്ഡാന്തര ബാലസ്റ്റിക് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു.
ഉത്തരകൊറിയ പുതിയ ഭൂഖണ്ഡാന്തര ബാലസ്റ്റിക് റോക്കറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു. പ്രഹരശേഷി കൂടിയ അണുവായുധം വഹിക്കാന്‍ കഴിയുന്നതാണിത്. അമേരിക്കയുടെ ഹൃദയത്തില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ഉത്തര കൊറിയയുടെ ഈ പരീക്ഷണം. അമേരിക്കയെ വെറും ചാരമാക്കാനും അവരെ ഈ ഭൂമിയില്‍ നിന്നു തുടച്ചുനീക്കാനും തങ്ങള്‍ക്കിപ്പോള്‍ കരുത്തുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഉത്തര കൊറിയ ആയുധ പരീക്ഷണം തുടരുകയാണ്. അമേരിക്കന്‍ വന്‍കര വരെ ആണവ മിസൈല്‍ എത്തിക്കാനുള്ള ശേഷിയാണ് പുതിയ എന്‍ജിന്‍ ഉറപ്പുനല്‍കുന്നതെന്ന് കെഎസിഎന്‍എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ പരീക്ഷണ മേഖലയില്‍ ഉത്തര കൊറിയ നടത്തുന്ന ഏറ്റവും പുതിയ നീക്കമാണ് ഇത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്‍ ഉത്തര കൊറിയ വ്യാപകമായി പരീക്ഷിച്ചുവരികയാണ്. ഇതിനെതിരെ ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും രംഗത്തെത്തുകയും എക്കാലത്തെയും കടുത്ത ഉപരോധം ഉത്തര കൊറിയ നേരിടുകയുമാണ്. ഈ വര്‍ഷം ഇത് നാലാം തവണയാണ് ഉത്തര കൊറിയ സമാന പരീക്ഷണം നടത്തുന്നത്.