ഫ്രാന്‍സില്‍ ഇനിയും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യത
|ഫ്രാന്‍സില്‍ ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്യുവല്‍ വാള്‍സ്. ആക്രമണങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാന്‍സില്‍ ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്യുവല്‍ വാള്‍സ്. ആക്രമണങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൊലീസുദ്യോഗസ്ഥന്റെയും ഭാര്യയുടെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. ഭീകരാക്രമണങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യും. എന്നാല്‍ ആക്രമണമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്യുവല്‍ വാള്‍സ് പ്രതികരിച്ചു. ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിന് രാജ്യത്തെ പൊലീസ്, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ സദാ സജ്ജരാണ്. 2013 മുതല്‍ 15ഓളം ആക്രമണങ്ങളെയാണ് പൊലീസ് നിഷ്ഫലമാക്കിയതെന്നും വാള്‍സ് പറഞ്ഞു. ഇടക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പാരീസിലെ ജനത ആശങ്കാകുലരാണ്. കഴിഞ്ഞ നവംബറില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 150 പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം വിട്ടുമാറുന്നതിനിടെയാണ് അടുത്ത ആക്രമണം. പൊലീസുദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് ഫ്രാന്‍സിലുള്ളത്. യൂറോ കപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സരുക്ഷയും ഒരുക്കിയിട്ടുണ്ട്.