International Old
കലൈസ് ജംഗിള്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒഴിപ്പിച്ചുകലൈസ് ജംഗിള്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒഴിപ്പിച്ചു
International Old

കലൈസ് ജംഗിള്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒഴിപ്പിച്ചു

Alwyn
|
24 Feb 2018 5:13 PM GMT

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. അഫ്ഗാനിസ്ഥാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികളില്‍ അധികവും.

ഫ്രാന്‍സിലെ കലൈസിലെ ജംഗിള്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒഴിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. അഫ്ഗാനിസ്ഥാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികളില്‍ അധികവും.

കഴിഞ്ഞയാഴ്ചയാണ് കലൈയിലെ ജംഗിള്‍ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആറായിരത്തിലധികം പേരെ ക്യാമ്പില്‍ നിന്നും ഒഴിപ്പിച്ചു. ബന്ധുക്കള്‍ കൂടെയില്ലാത്ത 1616 പ്രായപൂര്‍ത്തായാകാത്ത കുട്ടികളെയാണ് അവസാനമായി ക്യാമ്പില്‍ നിന്നും മാറ്റിയിരിക്കുന്നത്. സന്തോഷത്തോടെയാണ് കുട്ടികള്‍ ക്യാമ്പിനോട് വിട പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥ ഫാബിയേന്‍ ബുസിയോ പറഞ്ഞു.

കുട്ടികള്‍ക്ക് അഭയം നല്‍കുന്നത് സംബന്ധിച്ച് ഫ്രാന്‍സും ബ്രിട്ടണും തമ്മില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. അഭയാര്‍ഥികളെ ഒഴിപ്പിച്ചതിന് ശേഷം ക്യാമ്പ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റിയിരുന്നു. ഇവിടേക്ക് ഇനി അഭയാര്‍ഥികളെ പ്രവേശപ്പിക്കില്ലെന്ന് ഫ്രാന്‍സ്വാ ഒലാന്ദ് വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts