International Old
ആണവായുധങ്ങള്‍ നിരോധിക്കാനുള്ള കരാറിന് ലോകരാജ്യങ്ങളുടെ പിന്തുണആണവായുധങ്ങള്‍ നിരോധിക്കാനുള്ള കരാറിന് ലോകരാജ്യങ്ങളുടെ പിന്തുണ
International Old

ആണവായുധങ്ങള്‍ നിരോധിക്കാനുള്ള കരാറിന് ലോകരാജ്യങ്ങളുടെ പിന്തുണ

Ubaid
|
25 Feb 2018 2:28 AM GMT

ആണവായുധങ്ങള്‍ നിരോധിക്കാന്‍ പുതിയ കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓസ്ട്രിയ, അയര്‍ലന്‍ഡ്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്

ആണവായുധങ്ങള്‍ നിരോധിക്കാനുള്ള പുതിയ കരാറിന് ലോകരാജ്യങ്ങളുടെ പിന്തുണ. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 123 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 38 രാജ്യങ്ങള്‍ കരാറില്‍ എതിര്‍പ്പ് രേഖപ്പെടുത്തി.

ആണവായുധങ്ങള്‍ നിരോധിക്കാന്‍ പുതിയ കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓസ്ട്രിയ, അയര്‍ലന്‍ഡ്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 123 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 38 രാജ്യങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. അതേസമയം 16 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യയും ചൈനയും പാകിസ്താനും വിട്ടുനിന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടും. യുഎന്‍ സുരക്ഷാ സമിതിയിലെ അഞ്ചു ആണവ രാജ്യങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നിവ പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ആണവായുധങ്ങള്‍ക്കെതിരെ ദീര്‍ഘകാലമായി പ്രചാരണം നടത്തുന്ന ജപ്പാന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

Similar Posts