International Old
സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷംസിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം
International Old

സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

admin
|
28 Feb 2018 3:37 PM GMT

വെടിനിര്‍ത്തലിന് സര്‍ക്കാരും വിമതരും തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു

സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. വെടിനിര്‍ത്തലിന് സര്‍ക്കാരും വിമതരും തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുറയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജോണ്‍ കെറി നിര്‍ദേശം മുന്നോട്ട് വെച്ചത്. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നുംകെറി വ്യക്തമാക്കി.

ജനീവ സമാധാന ചര്‍ച്ചകള്‍ക്കിടയിലും അലപ്പോയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരും വിമതരും ഒത്തുതീര്‍‌പ്പിന് തയ്യാറാകണമെന്ന ആവശ്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായിരിക്കുന്നത്. സര്‍ക്കാര്‍ സൈന്യം വളഞ്ഞിരിക്കുന്ന മേഖലകളില്‍ ഏകദേശം 12,000 കുടുംബങ്ങളും വിമതര്‍ പിടിച്ചെടുത്ത മേഖലകളില്‍ നാല് ലക്ഷം പേരും കുടുങ്ങി കിടക്കുന്നതായിപുതിയ കണക്കുകള്‍ പുറത്ത് വന്നു.

അതിനിടെ ജനീവയിലെ തുടര്‍ ചര്‍ച്ചകളില്‍ സിറിയയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ധാരണയിലെത്താനാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുറയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കെറിയുടെ പ്രതികരണം

റഷ്യയും യു.എസും മുന്‍കൈയെടുത്ത് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സിറിയയിലെ ദമാസ്കസ്, ലതാക്കിയ തുടങ്ങിയ മേഖലകളില്‍ നിലനില്കുകന്നുണ്ട്. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന അലപ്പോയിലേക്കുകൂടി ഇത് ദീര്‍ഘിപ്പിക്കാന്‍ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും കെറി വ്യക്തമാക്കി. സിറിയയില്‍ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് എല്ലാകക്ഷികളും സഹകരിക്കണമെന്ന് സ്റ്റെഫാന്‍ ഡി മിസ്തുറയും ആവശ്യപ്പെട്ടു

Similar Posts