സിറിയയില്‍ ഐഎസ് ആക്രമണം: മരണം 150 കവിഞ്ഞു
|സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു.
സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു. 200ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.
സിറിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള താര്‍ത്തൂസ്, ജബല നഗരങ്ങളിലാണ് കഴിഞ്ഞ ദിവസം ഐഎസ് ബോബാക്രമണം നടത്തിയത്. ലഡാക്കിയ പ്രവിശ്യയിലെ തീരദേശ നഗരങ്ങളായ താര്‍ത്തൂസിലും ജബലിലുമായി വിവിധയിടങ്ങളിലാണ് ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയത്. ചാവേറുകളെ ഉപയോഗിച്ച് ആദ്യം ആശുപത്രിയില്‍ സ്ഫോടനം നടത്തിയ ഭീകര്‍ കാര്‍ ബോബ് ഉപയോഗിച്ചാണ് പിന്നീട് ആക്രമണം നടത്തിയത്. ബോംബ് സ്ഥോടനത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ന്യൂസ് ചാനലായ ഇക്ബാരിയ പുറത്ത് വിട്ടു. ബസ് സ്റ്റേഷന് സമീപം നടന്ന കാര്‍ബോബ് സ്ഥോടനത്തിലാണ് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. 5ലധികം ചാവേറുകളും ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യയുടെ നാവിക കേന്ദ്രവും വ്യോമകേന്ദ്രവും സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്താണ് സ്ഥോടനം ഉണ്ടായത്.
അമേരിക്ക, റഷ്യ അടക്കുമുള്ള രാജ്യങ്ങളും യുഎന്‍ ലോക സംഘടനകളും ആക്രമണത്തെ ശക്തമായി അപലപിച്ചു. അഞ്ച് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനിടെ ഇതാദ്യമായാണ് ലഡാക്കിയയില്‍ ഇതുപോലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ സമയം സ്ഥോടനങ്ങള്‍ നടക്കുന്നത്.