ജര്‍മ്മനിക്കെതിരെ പുതിയ ആരോപണങ്ങളുമായി തുര്‍ക്കി
|ഫതഹുല്ല ഗുലനാണ് പട്ടാള അട്ടിമറിശ്രമത്തിന് പിന്നിലെന്ന് തെളിയിക്കാന്‍ തുര്‍ക്കിക്ക് കഴിഞ്ഞില്ലെന്ന് രണ്ട് ദിവസം മുമ്പ് ജര്‍മനി വ്യക്തമാക്കിയിരുന്നു.
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന് ഫതഹുല്ല ഗുലന് ജര്‍മനിയുടെ പിന്തുണയുണ്ടായിരുന്നതായി തുര്‍ക്കിയുടെ ആരോപണം. ഇരു രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതക്ക് ആക്കം കൂട്ടുന്നതാണ് പുതിയ ആരോപണം. അതിനിടെ തുര്‍ക്കിയില്‍ പിടിയിലായ ജര്‍മന്‍ മാധ്യമപ്രവര്ത്തകന് തീവ്രവാദ സംഘടനയുടെ ഏജന്റാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു.
ഫതഹുല്ല ഗുലനാണ് പട്ടാള അട്ടിമറിശ്രമത്തിന് പിന്നിലെന്ന് തെളിയിക്കാന്‍ തുര്‍ക്കിക്ക് കഴിഞ്ഞില്ലെന്ന് രണ്ട് ദിവസം മുമ്പ് ജര്‍മനി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് തുര്‍ക്കി ഇപ്പോള്‍ രംഗത്തെത്തിയത്. ജര്‍മനിയുടെ ഈ വാദം ഗുലനെ ജര്‍മനി പിന്തുണക്കുന്നതിന് തുല്യമാണെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് പ്രതികരിച്ച്. തുര്‍ക്കിയില്‍ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗുലന് ജര്‍മനിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ജര്‍മനി ഇവരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. തുര്‍ക്കിയുടെ പുതിയ ആരോപണത്തോട് ജര്‍മനി പ്രതികരിച്ചിട്ടില്ല. അതിനിടെ തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട ജര്‍മന്‍ മാധ്യമപ്രവര്ത്തകന് ഡെനിസ് യൂസല്‍ തീവ്രവാദ സംഘടനയുടെ ഏജന്റാണെന്ന് പ്രസിഡന്റ് ഉര്ദുഗാന് പറഞ്ഞു. ഡെനിസ് യൂസല്‍ ഇപ്പോള്‍ അറസ്റ്റിലായതിന് ദൈവത്തോട് നന്ദി പറയുന്നതായും ഉര്ദുഗാന് പറഞ്ഞു.