പല്‍മീറയില്‍ 40 കുഴിമാടങ്ങള്‍ കണ്ടെത്തി
|സിറിയന്‍ സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്
പല്‍മീറയില്‍ 40 കുഴിമാടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സിറിയന്‍ സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് ഐഎസിന്റെ പിടിയിലായിരുന്ന പാല്‍മൈറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചത്.. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 40 കുഴിമാടങ്ങള്‍ കണ്ടെത്തിയതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതില്‍ ഭൂരിഭാഗവും. ഇവയില്‍ ചിലത് ശിരഛേദം ചെയ്യപ്പെട്ട നിലയിലായിരുന്നു.. മുന്‍പ് ഐഎസ് കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളാകാം കണ്ടെത്തിയതെന്ന് യുകെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.. കഴിഞ്ഞ വര്‍ഷം മെയിലാണ് ഐ.എസ് പല്‍മീറ കൈയേറിയത്. പുരാതന ആരാധനാലയങ്ങള്‍ നിലനിന്ന നഗരമാണ് പാല്‍മീറ. ഐഎസ് ഇവിടം പിടിച്ചെടുത്തതിന് പിന്നാലെ ആരാധനാലയങ്ങളെല്ലാം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു.. ഐക്യരാഷ്ട്രസഭയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച പാല്‍മീറയില്‍ 2000 വര്‍ഷം പഴക്കമുള്ള നിര്‍മ്മിതികളാണ് ഉള്ളത്..