International Old
പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ്പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ്
International Old

പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ്

admin
|
14 March 2018 2:53 PM GMT

പാകിസ്താനിലേക്ക് ഏതാനം മാസങ്ങള്‍ക്കകം പ്രകൃതി വാതക വിതരണം നടത്താനാകുമെന്നും ഹസന്‍ റൂഹാനി

പാകിസ്താനിലേക്കുള്ള പ്രകൃതി വാതക പൈപ്പ് ലൈന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി . പാകിസ്താനിലേക്ക് ഏതാനം മാസങ്ങള്‍ക്കകം പ്രകൃതി വാതക വിതരണം നടത്താനാകുമെന്നും ഹസന്‍ റൂഹാനി അറിയിച്ചു.

ഊര്‍ജവിതരണം സംബന്ധിച്ച രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെത്തിയ റൂഹാനി വാര്‍ത്താസമ്മേളനത്തിലാണ് പൈപ്പ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഊര്‍ജപ്രതിസന്ധി നേരിടുന്ന പാകിസ്താനിലേക്ക് ഇറാനില്‍നിന്ന് ഊര്‍ജ ഇറക്കുമതി നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും റൂഹാനി പറഞ്ഞു. നിലവില്‍ 1000 മെഗാവാട്ട് വൈദ്യുതി പാകിസ്താന് നല്‍കുന്നുണ്ട്. ഇത് ഭാവിയില്‍ 3000 മെഗാവാട്ട് ആക്കി ഉയര്‍ത്തുമെന്നും റൂഹാനി പറഞ്ഞു.

സമാധാന പൈപ്പ് ലൈന്‍ എന്നറിയപ്പെടുന്ന പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് 1990കളിലാണ് രൂപം നല്‍കിയത്. പ്രാരംഭ ഘട്ടം മുതല്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടായിരുന്നു. ഇറാനിലെ സൌത്ത് പാഴ്സില്‍നിന്ന് പാകിസ്താനിലൂടെ ഇന്ത്യയിലേക്ക് പ്രകൃതി വാതകം എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സുരക്ഷാ പ്രശ്നവും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി 2009ല്‍ ഇന്ത്യ ഇതില്‍നിന്ന് പിന്മാറി. വന്‍ ഊര്‍ജ പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍ പ്രതീക്ഷയോടെയാണ് ഇറാനുമായുള്ള ചര്‍ച്ചകളെ കാണുന്നത്.

Similar Posts