International Old
ഹിരോഷിമയുടെ ഓര്‍മ്മ ഒരിക്കലും മായരുതെന്ന് ഒബാമഹിരോഷിമയുടെ ഓര്‍മ്മ ഒരിക്കലും മായരുതെന്ന് ഒബാമ
International Old

ഹിരോഷിമയുടെ ഓര്‍മ്മ ഒരിക്കലും മായരുതെന്ന് ഒബാമ

admin
|
16 March 2018 12:36 PM GMT

സന്ദര്‍ശനത്തിന് മുന്നോടിയായി ഒബാമക്കെതിരെ ജപ്പാനില്‍ പ്രതിഷേധമുയര്‍ന്നു

ഹിരോഷിമയുടെ ഓര്‍മ്മ ഒരിക്കലും മായരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഹിരോഷിമയില്‍ ചരിത്ര സന്ദര്‍ശനം നടത്തിയ അദ്ദേഹം അണുബോംബ് പരീക്ഷണം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചില്ല. ഒബാമയുടെ സന്ദര്‍ശനത്തില്‍ ചൈന പ്രതിഷേധമറിയിച്ചു.

രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഹിരോഷിമ സന്ദര്‍ശിക്കുന്നത്. ഹിരോഷിമയുടെ ഓര്‍മ്മ ഒരിക്കലും മായരുതെന്നും അണുവായുധങ്ങള്‍ ഇല്ലാത്ത ലോകത്തിനായി പരിശ്രമിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. 1945 ആഗസ്റ്റ് 6ന് അമേരിക്ക ഹിരോഷിമയില്‍ നടത്തിയ അണുംബോംബ് പരീക്ഷണത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഒബാമ തയ്യാറായില്ല. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഒബാമക്കൊപ്പമുണ്ടായിരുന്നു. അതേസമയം ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. ഹിരോഷിമ സന്ദര്‍ശനം നടത്തുന്നത് നല്ലതാണ് അതേസമയം ജപ്പാന്‍ പട്ടാളം ചൈനയിലെ നന്‍ജിങില്‍ നടത്തിയ കൂട്ടക്കൊല മറക്കരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പ്രതികരിച്ചു

Similar Posts