ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു
|ദക്ഷിണ ജപ്പാനില്‍ വ്യാഴാഴ്ച രാത്രിയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിലുണ്ടായത്. ഇന്നലെ രണ്ട് തവണയാണ് ജപ്പാനില്‍ ഭൂകമ്പമനുഭവപ്പെട്ടത്.
ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 7 പേരുടെ നില ഗുരുതരമാണ്. ദക്ഷിണ ജപ്പാനില്‍ വ്യാഴാഴ്ച രാത്രിയാണ് ഭൂകമ്പമുണ്ടായത്.
റിക്ടര്‍ സ്കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിലുണ്ടായത്. ഇന്നലെ രണ്ട് തവണയാണ് ജപ്പാനില്‍ ഭൂകമ്പമനുഭവപ്പെട്ടത്.ദക്ഷിണ ജപ്പാനിലെ കുമാമോട്ടോ നഗരത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയും ഭൂകന്പമുണ്ടായി. നാല് മണിക്കൂറിനിടയിലാണ് ദക്ഷിണ ജപ്പാന്‍ രണ്ട് തവണ കുലുങ്ങിയത്. നേരത്തെയുണ്ടായ ഭൂകമ്പത്തില്‍ കാര്യമായ നാശം നേരിട്ട കെട്ടിടങ്ങള്‍ രണ്ടാമത്തെ ചലനത്തില്‍ പൂര്‍ണമായും തര്‍ന്നു. കുമാമോട്ടോ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ആദ്യ ഭൂകമ്പം കൂടുതല്‍ അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. 6.2 തീവ്രതയാണ് ഭൂകമ്പമുണ്ടായതെന്നാണ് ആദ്യം യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചത്. എന്നാല്‍ ജപ്പാനിലെ പൊതു സംപ്രേഷണ നിലയമായ എന്‍.എച്ച്.കെ ഭൂകമ്പത്തിന്റെ തീവ്രവത 6.4 തന്നെയാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ സുനാമിക്കുള്ള സധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദക്ഷിണ ജപ്പാനിലെ ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്ന് രാജ്യത്തെ ന്യൂക്ലിയര്‍ ഏജന്‍സിയും അറിയിച്ചു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി ഇവിടങ്ങളിലെ ഹൈസ്പീഡ് ട്രെയിനുകള്‍ സര്‍വീസ് നര്‍ത്തിവെച്ചിരിക്കുകയാണ്.