International Old
ആഫ്രിക്കയിലെ കിഴക്കന്‍ രാജ്യങ്ങള്‍ കൊടും പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സഭആഫ്രിക്കയിലെ കിഴക്കന്‍ രാജ്യങ്ങള്‍ കൊടും പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സഭ
International Old

ആഫ്രിക്കയിലെ കിഴക്കന്‍ രാജ്യങ്ങള്‍ കൊടും പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സഭ

Ubaid
|
22 March 2018 12:43 PM GMT

യു.എന്‍.എച്ച്.സി.ആര്‍ ആണ് പട്ടിണിമരണത്തെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്

ആഫ്രിക്കയിലെ കിഴക്കന്‍ രാജ്യങ്ങള്‍ കൊടും പട്ടിണിയിലെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. നാല് രാജ്യങ്ങളിലെ 2കോടി ആളുകളാണ് വരും ദിവസങ്ങളില്‍ പട്ടിണിയുടെ രൂക്ഷത നേരിടാന്‍‌ പോകുന്നത്. പട്ടിണി മരണം ഒഴിവാക്കാന്‍ ദുരിതബാധിതര്‍ക്കായി നാല് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സി ആഹ്വാനം ചെയ്തു.

യു.എന്‍.എച്ച്.സി.ആര്‍ ആണ് പട്ടിണിമരണത്തെ കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നൈജീരിയ, തെക്കന്‍ സുഡാന്‍, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്. നാല് രാജ്യങ്ങളിലുമായി രണ്ട് കോടി ആളുകള്‍ ഭക്ഷണവും അവശ്യവസ്തുക്കളുമില്ലാതെ കഴിയുന്നുണ്ട്. ഇവരിലില്‍ 42 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാണ്.

വരള്‍ച്ചയും ആഭ്യന്തരസംഘര്‍ഷങ്ങളും ഇവിടത്തെ ജനജീവിതം തന്നെ ദുസഹമാക്കി. മേഖലയിലെ കുട്ടികളടക്കം രൂക്ഷമായ പോഷകാഹാര കുറവാണ് നേരിടുന്നത്. ദുരിത ബാധിത രാജ്യങ്ങളിലെ നൂറുകണക്കിന് സ്കൂളുകള്‍ അഭയാര്‍ഥി ക്യാന്പുകളോ, സൈനിക ക്യാന്പുകളോ ആക്കി മാറ്റിയിരിക്കുകയാണ്. പട്ടിണിമൂലം കൂട്ടമരണത്തിലേക്ക് നീങ്ങുന്ന ഈ രാജ്യങ്ങളെ സഹായിക്കുന്നതിന് ലോകരാജ്യങ്ങള്‍ മുന്നോട്ട് വരണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ അവസാനത്തോടെ നാല് രാജ്യങ്ങള്‍ക്കുമായി 4.4 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് യു.എന്‍ തീരുമാനം. എന്നാല്‍ ഈ തുകയുടെ 21ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സുഡാനെ വരള്‍ച്ചബാധിത രാജ്യമായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു.

സുഡാനില്‍ 10 ലക്ഷത്തോളം പേരെ കൂടിയാണ് ഇപ്പോള്‍ ദുരിതം ബാധിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും മാനുഷിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യെമന്‍. ഇവിടെ ഒരു കോടി 70 ലക്ഷം പേര്‍ ഭക്ഷ്യലഭ്യതകുറവ് അനുഭവിക്കുന്നുണ്ട്.

നൈജീരിയില‍ തീവ്രവാദ സംഘടനം ബൊക്കോഹറാമിന്റെ പ്രവര്‍ത്തനങ്ങളും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. 2011ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിമൂലം മരിച്ചിരുന്നു2. 60000 ആളുകളാണ് പട്ടിണി മൂലം മരിച്ചത്.

Related Tags :
Similar Posts