International Old
യൂറോപ്യന്‍ യൂനിയന്‍ വിസരഹിത യാത്ര; പ്രതീക്ഷയോടെ തുര്‍ക്കിയൂറോപ്യന്‍ യൂനിയന്‍ വിസരഹിത യാത്ര; പ്രതീക്ഷയോടെ തുര്‍ക്കി
International Old

യൂറോപ്യന്‍ യൂനിയന്‍ വിസരഹിത യാത്ര; പ്രതീക്ഷയോടെ തുര്‍ക്കി

admin
|
25 March 2018 9:37 AM GMT

തുര്‍ക്കി പൌരന്മാര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ വിസരഹിത യാത്ര അനുവദിച്ചേക്കും.യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ തയാറായ തുര്‍ക്കിയുടെ നടപടിയെത്തുടര്‍ന്നാണ് തീരുമാനം.

തുര്‍ക്കി പൌരന്മാര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ വിസരഹിത യാത്ര അനുവദിച്ചേക്കും.യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ തയാറായ തുര്‍ക്കിയുടെ നടപടിയെത്തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച 72 ഉപാധികളില്‍ ചിലത് കൂടി തുര്‍ക്കി അംഗീകരിക്കേണ്ടതുണ്ട്.

യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ കൌണ്‍സില്‍ തുടങ്ങിയവയുടെ അംഗീകാരം കൂടി ലഭിച്ചാലേ പരിഷ്കരണം പ്രാബല്യത്തിലാവൂ. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച 72 നിര്‍ദ്ദേശങ്ങളില്‍ 5എണ്ണം കൂടി നടപ്പിലായാലേ തുര്‍ക്കി പൌരന്മാര്‍ക്ക് യൂറോപ്പിലേക്ക് കടക്കാനാവൂ.

യൂറോപ്പിലേക്ക് കടന്ന അഭയാര്‍ഥികളെ തിരിച്ചുകൊണ്ടുപോവാനുള്ള കരാറില്‍ തുര്‍ക്കി ഒപ്പിട്ടതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് നല്‍കിയ വാഗ്ദാനങ്ങളിലൊന്നാണ് വിസരഹിത യാത്ര. 600 കോടി യൂറോയുടെ സാന്പത്തികസഹായവും യൂറോപ്യന്‍ യൂനിയന്‍ അംഗത്വവുമെല്ലാം അതില്‍ പെടും.

വിസയില്ലാതെ തുര്‍ക്കി പൗരന്മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപാധികളോടെ യൂറോപ്യന്‍ കമീഷന്‍ ഉടന്‍ അനുമതി നല്‍കുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന ഉന്നതതല യോഗത്തില്‍ അന്തിമ ധാരണ കൈവരും.

Similar Posts