International Old
വിവാദമായ ഭീകരവിരുദ്ധ ബില്ലില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഒപ്പുവെച്ചുവിവാദമായ ഭീകരവിരുദ്ധ ബില്ലില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഒപ്പുവെച്ചു
International Old

വിവാദമായ ഭീകരവിരുദ്ധ ബില്ലില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഒപ്പുവെച്ചു

Jaisy
|
26 March 2018 3:34 PM GMT

ബില്‍ പ്രാബല്യത്തിലാവുന്നതോടെ പൊലീസിന് കൂടുതല്‍ അധികാരം കൈവരും

ഫ്രാന്‍സില്‍ ഏറെ വിവാദമായ ഭീകരവിരുദ്ധ ബില്ലില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒപ്പുവെച്ചു. ബില്‍ പ്രാബല്യത്തിലാവുന്നതോടെ പൊലീസിന് കൂടുതല്‍ അധികാരം കൈവരും. രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം നിലവില്‍ വന്നത്.

2015 നവംബറില്‍ നടന്ന പാരീസ് ആക്രമണത്തെ തുടര്‍ന്നാണ് ഭീകരവിരുദ്ധപ്രവര്‍ത്തനം ശക്തമാക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കടുത്ത വ്യവസ്ഥകള്‍ ശിപാര്‍ശ ചെയ്ത് കൊണ്ടുള്ള ഭീകരവിരുദ്ധബില്‍ പാര്‍ലമെന്റ് പാസാക്കുകകയും ചെയ്തു. പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ച പശ്ചാത്തലത്തില്‍ ഇതിനി നിയമമായി മാറും. നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പൊലീസിന് രാത്രിയും വീടുകളില്‍ കയറി പരിശോധന നടത്താനും സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനും സാധിക്കും. പൊതുയിടങ്ങളിലും ജോലി സ്ഥലങ്ങളിലും ഒത്തുകൂടുന്നതും ചോദ്യം ചെയ്യപ്പെടും. മതനേതാക്കള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ മതസ്ഥാനപങ്ങളും ആരാധനാലയങ്ങളും അടയ്ക്കാനും നിയമം വഴി സര്‍ക്കാരിന് സാധിക്കും.

നേരത്തെ ബില്ലിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യം,സുരക്ഷ,മതസ്വാതന്ത്ര്യം എന്നിവ ഹനിക്കുന്ന രീതിയിലാണ് ബില്ലെന്നായിരുന്നു പ്രധാന വിമര്‍ശം. നേരത്തെ ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് നീതിന്യായ മന്ത്രി ക്രിസ്റ്റിന്‍ ടോബിറ രാജി വച്ചിരുന്നു.

Related Tags :
Similar Posts