International Old
ദക്ഷിണ ചൈനാക്കടല്‍; വിയറ്റ്നാമും ചൈനയും തമ്മില്‍ ധാരണയായിദക്ഷിണ ചൈനാക്കടല്‍; വിയറ്റ്നാമും ചൈനയും തമ്മില്‍ ധാരണയായി
International Old

ദക്ഷിണ ചൈനാക്കടല്‍; വിയറ്റ്നാമും ചൈനയും തമ്മില്‍ ധാരണയായി

Jaisy
|
26 March 2018 11:22 PM GMT

ചൈനീസ് വിദേശകാര്യമന്ത്രിയും വിയറ്റ്നാം പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്

ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കപരിഹാരത്തിന് വിയറ്റ്നാമും ചൈനയും തമ്മില്‍ ധാരണയായി. ചൈനീസ് വിദേശകാര്യമന്ത്രിയും വിയറ്റ്നാം പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. തര്‍ക്കപരിഹാരത്തിനായി ഇരു നേതാക്കളും കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പു വെച്ചതോടെപരിഹാരമാകുന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിനാണ് .ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയെന്‍‍സുവാന്‍ ഫ്യൂകും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിന്യുന്‍‍ ഫ്യൂ ട്രോങുമായും വിശദമായ ചര്‍ച്ചക്ക് ശേഷമാണ് കരാറൊപ്പിട്ടത്. . തിരക്കേറിയ കപ്പല്‍ ഗതാഗതത്തിന് പേരു കേട്ടതാണ് ദക്ഷിണ ചൈനാ കടല്‍.കടലിന്റെ 12 ലക്ഷം‍ സ്ക്വയര്‍ കിലോമീറ്ററിലായിവലിയ എണ്ണ നിക്ഷേപം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.കൂടാതെ അടിത്തട്ടില്‍വന്‍ പെട്രോളിയം നിക്ഷേപവുമുണ്ട് . ഇത് ലക്ഷ്യമിട്ടായിരുന്നു ചൈനയുടെ നീക്കങ്ങള്‍.കടലിടുക്കിലെ തന്ത്രപ്രധാനഭാഗങ്ങളെല്ലാം ചൈന സ്വാധീന ശക്തിപ്പെടുത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ആഗസ്റ്റില്‍ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചിരുന്നു. ദക്ഷിണ ചൈനാക്കടലില്‍ ചൈന സൈന്യത്തെ വിന്യസിച്ചത് വിയറ്റ്നാമിനെ പ്രകോപിച്ചതോടെയാണ് ചര്‍ച്ച വേണ്ടെന്നു വെച്ചത്.തര്‍ക്ക‍ പരിഹാരത്തിന് ധാരണയായത് ഇതിന് പിന്നാലെ നടന്ന സൌഹൃദ സംഭാഷണങ്ങളിലൂടെയാണ് .

Related Tags :
Similar Posts