മോദിക്ക് ജര്‍മനിയില്‍ സ്വീകരണം
|ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജര്‍മനിയിലെത്തിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജര്‍മനിയില്‍ സ്വീകരണം. ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജര്‍മനിയിലെത്തിയത്. നിക്ഷേപത്തിന് താല്പര്യമുള്ള വിവിധ കമ്പനികളുമായി അദ്ദേഹം കരാറില്‍ ഒപ്പു വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജർമനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.
ഇൗ രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയുമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു ദിവസം നീളുന്ന സന്ദര്‍ശനത്തിന്റെ ആദ്യം ദിനെ ജര്‍മനിയിലെത്തിയ പ്രധാനമന്ത്രിയെ ചാന്‍സിലര്‍ ആംഗെല മെര്‍ക്കല്‍ സ്വീകരിച്ചു. വിവിധ കമ്പനികളുടെ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളുമായി പ്രധാനമന്ത്രി കരാറില്‍ ഒപ്പിടും. ജര്‍മനിയുമായുള്ള സഹകരണം ലക്ഷ്യം വെച്ചുള്ള കരാറുകളുമുണ്ടായേക്കും. സ്പെയിനിലേക്കാണ് അടുത്ത യാത്ര. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്. സ്പെയിൻ സന്ദർശനത്തിന് േശഷം റഷ്യയിലേക്ക് പോകും. 3 ദിവസം അവിടെ തങ്ങും. ജൂൺ രണ്ടിന് ഫ്രാൻസിലേക്ക് പുറപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി പാരിസിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂൺ മൂന്നിനാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.