International Old
ഫലൂജയില്‍ കനത്ത പോരാട്ടംഫലൂജയില്‍ കനത്ത പോരാട്ടം
International Old

ഫലൂജയില്‍ കനത്ത പോരാട്ടം

admin
|
1 April 2018 1:33 PM GMT

ഇറാഖ് സൈന്യവും ഇസ്‍ലാമിക് സ്റ്റേറ്റുമായാണ് ഏറ്റുമുട്ടല്‍

ഇറാഖ് നഗരമായ ഫലൂജക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നു. ഇറാഖ് സൈന്യം ഹാശിദ് ശാബി ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഫലൂജയിലെ ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഐഎസിന്റെ ഭാഗത്ത് നിന്നും കടുത്ത പ്രതിരോധം നേരിടുന്നുണ്ടെന്നും സൈനിക നേതൃത്വം അറിയിച്ചു.

തിങ്കളാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിനിടെ വന്‍ തോതിലുള്ള ആക്രമണം ഇറാഖ് സൈന്യം നടത്തിയിരുന്നു. മൂന്ന് ലക്ഷം ജനസംഖ്യയുള്ള ഫലൂജ 2014 മുതല്‍ ഐഎസിന്റെ കയ്യിലാണ്. കൂടുതല്‍ മരണങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഇറാഖ് സൈന്യം നഗരത്തിന്റെ പ്രധാന നഗരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. അതേസമയം ഐഎസ് പ്രദേശ വാസികളെ സുരക്ഷാ കവചമായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അന്‍പതിനായിരം കുടുംബങ്ങള്‍ ഇത്തരത്തില്‍ അപകടത്തില്‍ പെട്ടി‍രിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഐഎസിന്റെ കെണിയില്‍പ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐഎസിന്റെ ആക്രമണത്തില്‍ പെടാതിരിക്കാന്‍ ഇ ഇറാഖികളും ശ്രമം നടത്തുന്നുണ്ട്.

Related Tags :
Similar Posts