ബറാക് ഒബാമ ഫോണ്‍, ഇന്‍റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് യുഎസ് സെനറ്റ് പാനല്‍
|തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഒബാമ ഭരണ കൂടം ട്രംപ് ടവര്‍ കേന്ദ്രമാക്കി തന്‍റെ ഫോണും ഇന്‍റര്‍നെറ്റ് വിവരങ്ങളും ചോര്‍ത്തി എന്നായിരുന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം.
ബറാക് ഒബാമ ഫോണ്‍, ഇന്‍റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് യുഎസ് സെനറ്റ് പാനല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും അംഗങ്ങള്‍ ഉള്‍പ്പെട്ട പാനലാണ് ട്രംപിന്റെ ആരോപണങ്ങള്‍ തള്ളിയത്. ഒബാമ ഭരണകൂടത്തിനെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി വൈറ്റ് ഹൌസ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഒബാമ ഭരണ കൂടം ട്രംപ് ടവര്‍ കേന്ദ്രമാക്കി തന്‍റെ ഫോണും ഇന്‍റര്‍നെറ്റ് വിവരങ്ങളും ചോര്‍ത്തി എന്നായിരുന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സെനറ്റ് പാനനലിന്‍റെ കണ്ടെത്തല്‍. ഒബാമ ഫോണ്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് യുഎസ് സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റി ചെയര്‍മാനും റിപ്പബ്ലിക്കന്‍ അംഗവുമായ റിച്ചാര്‍ഡ് ബര്‍ അറിയിച്ചു.
ഒബാമക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി വൈറ്റ് ഹൌസ് വക്താവ് സീന്‍ സ്പൈസര്‍ അറിയിച്ചു. സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റി യുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ ആരോപണങ്ങള്‍ ബറാക് ഒബാമ നേരത്തെ തന്നെ തള്ളിയിരുന്നു.