യൂബര്‍ ടാക്സിക്കെതിരെ ചിലിയില്‍ പ്രതിഷേധം
|യൂബര്‍ ടാക്സി സാധാരണക്കാരായ ടാക്സി ജീവനക്കാരെ ബാധിക്കുമെന്ന് ഉന്നയിച്ചാണ് തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.
യൂബര്‍ ടാക്സിക്കെതിരെ ചിലിയില്‍ ടാക്സി ഡ്രൈവര്‍മാരുടെ പ്രതിഷേധം. യൂബര്‍ ടാക്സി സാധാരണക്കാരായ ടാക്സി ജീവനക്കാരെ ബാധിക്കുമെന്ന് ഉന്നയിച്ചാണ് തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. യൂബര്‍ ടാക്സിക്കെതിരെ പലരാഷ്ട്രങ്ങളിലും പ്രതിഷേധം ഉയരുന്നതിനിടെയാണ് ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയിലും സാധരണക്കാരായ ടാക്സി ഡ്രൈവര്‍മാരുടെ പ്രതിഷേധം ഉയര്‍ന്നത്. ഓണ്‍ലൈന്‍ സംവിധാനത്തോടെ വരുന്ന യൂബര്‍ ടാക്സികള്‍ സാധാരണക്കാരായ ടാക്സി ജീവനക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സാന്‍റിയാഗോയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറ്കണക്കിന് ടാക്സി ജീവനക്കാരാണ് പങ്കെടുത്തത്. കാറുകള്‍ കൊണ്ട് റോഡ് ഉപരോധിക്കുകകൂടിചെയ്തതോടെ ഗതാഗതം സ്തംഭിക്കുന്ന സാഹചര്യവുമുണ്ടായി. അത്യാധുനിക സൌകര്യങ്ങളോടെയുള്ളതാണ് യൂബര്‍ ടാക്സികള്‍ എന്നതാണ് പ്രത്യേകത. നേരത്തെ അര്‍ജന്‍റീനയിലും, മെക്സിക്കോയിലും, ബ്രസീലിലും യൂബര്‍ ടാക്സിക്കെതിരെ പ്രതിഷേധം വ്യാപകമായി ഉണ്ടായിരുന്നു.