ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്ന് ബംഗ്ലാദേശ്
|ബംഗ്ലാദേശിലെ നിരോധിത സംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ധാക്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ നിരോധിത സംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട അഞ്ച് ഭീകരരും ബംഗ്ലാദേശ് പൌരന്‍മാരാണ്.
ധാക്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാനാണ് രംഗത്തെത്തിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഒരു പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശില്‍ പ്രവര്‍ത്തനം നിരോധിച്ച സംഘടനയാണ് ജംഇയ്യത്തുല്‍ മുജാഹിദീന്‍. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ 7 പേരും ബംഗ്ലാദേശ് സ്വദേശികള്‍ തന്നെയാണ്. ഇതില്‍ അഞ്ച് പേരെ പിടികിട്ടാപ്പുള്ളികളായി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. വെള്ളിയാഴ്ച രാത്രിയാണ് ധാക്കയിലെ പ്രശസ്തമായ ഹൊലെ ആര്‍ടിസാന്‍ റെസ്റ്റോറന്റില്‍ ഭീകരാക്രമണമുണ്ടായത്.
ബന്ധികളാക്കിയ ശേഷം ഒരു ഇന്ത്യക്കാരിയടക്കം 20 പേരെയാണ് ഭീകരര്‍ വധിച്ചത്. മരിച്ച താരുഷി ജയിനിന്റെ മൃതദേഹം നാളെ ജെറ്റ് എയര്‍വേസില്‍ ഡല്‍ഹിയില്‍ എത്തിക്കും.. ജന്മനാടായ ഫിറോസബാദിലായിരിക്കും സംസ്കാരം. ഇറ്റലി, ജപ്പാന്‍, അമേരിക്കന്‍ സ്വദേശികളാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഭീകരാക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. തീവ്രവാദ ഭീഷണിക്കെതിരെ രാജ്യം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.