International Old
ഇറ്റലിയില്‍ ഭൂകമ്പം; മരണസംഖ്യ 290 കവിഞ്ഞുഇറ്റലിയില്‍ ഭൂകമ്പം; മരണസംഖ്യ 290 കവിഞ്ഞു
International Old

ഇറ്റലിയില്‍ ഭൂകമ്പം; മരണസംഖ്യ 290 കവിഞ്ഞു

Alwyn K Jose
|
10 April 2018 5:47 PM GMT

ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 290 ആയി. 35 പേരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടത്തി.

ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 290 ആയി. 35 പേരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടത്തി. ഭൂകമ്പ ബാധിത പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് ആറു മൃതദേഹം കൂടി ലഭിച്ചു. 35 പേരുടെ മൃതദേഹങ്ങളാണ് ഇന്ന് സംസ്കരിച്ചത്. പ്രസിഡന്റ് സെര്‍ജിയോ മറ്റാറെല്ല, പ്രധാനമന്ത്രി മറ്റിയോ റെന്‍സി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ദേശീയ ദുഖാചരണമാണിപ്പോള്‍. ഭൂകമ്പത്തില്‍ കൂടുതല്‍ പേര്‍ മരിച്ചത് അമട്രിസിലാണ്. ആറ് മൃതദേഹങ്ങളാണ് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഇന്ന് കണ്ടെടുത്ത്. വിദേശികളടക്കം 400ലേറെ പേരുണ്ട് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍. ഇതില്‍ 40 പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ആയിരം തവണയാണ് തുടര്‍ കമ്പനമുണ്ടായത്. ഇത് രക്ഷാ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടുത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 മില്യണ്‍ യൂറോ അടിയന്തരസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് ‍. 2,100 ലേറെപ്പേരാണ് രാജ്യത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

Similar Posts