International Old
360 ഡിഗ്രി വീഡിയോ: ലാന്‍ഡ് ചെയ്യുന്ന വിമാനം കാമറയില്‍ പകര്‍ത്തുമ്പോള്‍ സംഭവിച്ചത്360 ഡിഗ്രി വീഡിയോ: ലാന്‍ഡ് ചെയ്യുന്ന വിമാനം കാമറയില്‍ പകര്‍ത്തുമ്പോള്‍ സംഭവിച്ചത്
International Old

360 ഡിഗ്രി വീഡിയോ: ലാന്‍ഡ് ചെയ്യുന്ന വിമാനം കാമറയില്‍ പകര്‍ത്തുമ്പോള്‍ സംഭവിച്ചത്

admin
|
12 April 2018 10:49 AM GMT

സെക്കന്‍ഡുകള്‍ വൈകിയിരുന്നെങ്കില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനം വിനോദസഞ്ചാരിയുടെ തലയറുത്ത് മുന്നോട്ടു പോകുമായിരുന്നു. .....

വിമാനം ലാന്‍ഡ് ചെയ്യുന്നത് കാമറയില്‍ പകര്‍ത്തുകയായിരുന്ന വിനോദസഞ്ചാരിയെ ഇടിച്ചുവീഴ്ത്തുന്നതിന് അരികിലെത്തിയ ദൃശ്യം അടങ്ങുന്ന വീഡിയോ വൈറലാകുന്നു. യഥാസമയം മാറിനിന്നതു കൊണ്ടു മാത്രമാണ് ഫോട്ടോഗ്രാഫര്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. അമേരിക്കയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിയാണ് സെന്‍റ് ബാര്‍ട്ട്സില്‍ വിമാന ലാന്‍ഡിങ് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച് അപകടത്തിലായത്. സെക്കന്‍ഡുകള്‍ വൈകിയിരുന്നെങ്കില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനം വിനോദസഞ്ചാരിയുടെ തലയറുത്ത് മുന്നോട്ടു പോകുമായിരുന്നു.

വിമാനത്താവളത്തിനു സമീപത്തുള്ള നിയന്ത്രിത മേഖലയില്‍ നിന്നും പുറത്താണ് താന്‍ നിന്നിരുന്നതെന്നും കൂടുതല്‍ അടുത്ത ഒരു ദൃശ്യം പകര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിനോദസഞ്ചാരിയായ ജെയ്ദി പറഞ്ഞു.

Similar Posts