International Old
സിറിയയില്‍ ചാവേര്‍ ആക്രമണ പരമ്പര; നൂറിലേറെ മരണംസിറിയയില്‍ ചാവേര്‍ ആക്രമണ പരമ്പര; നൂറിലേറെ മരണം
International Old

സിറിയയില്‍ ചാവേര്‍ ആക്രമണ പരമ്പര; നൂറിലേറെ മരണം

admin
|
12 April 2018 6:32 AM GMT

ബസ് സ്റ്റാന്റുകളിലും ആശുപത്രികളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

സിറിയയില്‍ ചാവേര്‍ ആക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലോറെപേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റാന്റുകളിലും ആശുപത്രികളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

സിറിയയിലെ ലതാകിയ പ്രവിശ്യയിലെ ടാര്‍ട്ടസ്, ജബലെ എന്നിവിടങ്ങളിലാണ് രൂക്ഷമായ ആക്രമണം നടന്നത്. തീവ്രവാദി ആക്രമണങ്ങള്‍ അപൂര്‍വമായ മേഖലകളാണിവ. 65 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണം നൂറിന് മുകളിലാണെന്ന് മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സ്വാധീന മേഖലകളാണ് സ്ഫോടനങ്ങള്‍. ഒരേ സമയമാണ് കാര്‍ ബോബ്, ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നത്. സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘത്തിന്റെ കണക്ക് പ്രകാരം ജബലെയില്‍ 53 ഉം, ടാര്‍ട്ടസില്‍ 48 ഉം പേരാണ് കൊല്ലപ്പെട്ടത്.

ടാര്‍ട്ടസില്‍ മൂന്നും ജബലെയല്‍ ചുരുങ്ങിയത് നാല് സ്ഫോടനങ്ങളുമുണ്ടായി. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ലതാകിയ പ്രവിശ്യയില്‍ ഇത്രയധികം സ്ഫോടനങ്ങള്‍ ഒരേ സമയം നടക്കുന്നത് ഇതാദ്യമാണെന്ന് അല്‍ജസീറയും ചൂണ്ടക്കാട്ടി. റഷ്യന്‍ നാവിക സേനാ ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനങ്ങളിലൊന്ന് നടന്നത്.

Similar Posts