International Old
സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ 36 ഐ.എസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റിസൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ 36 ഐ.എസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി
International Old

സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ 36 ഐ.എസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി

Ubaid
|
13 April 2018 6:15 AM GMT

2014 ജൂണ്‍ 12നായിരുന്നു സൈനിക ക്യാമ്പില്‍ ഐ.എസ് ഭീകരര്‍ ആക്രമണം നടത്തിയത്. സലാഹുദ്ദീന്‍ പ്രവിശ്യയിലുള്ള തിക്രിത് സൈനികത്താവളത്തില്‍ ആ സമയമുണ്ടായിരുന്നത് 1,700 സൈനികര്‍.

തിക്രിത്തിലെ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ 36 ഐ എസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. ഞായറാഴ്ച രാവിലെ നസ്രിയാ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. തൂക്കിലേറ്റപ്പെട്ട 36 പേരും ഇറാന്‍ സ്വദേശികളാണെന്നാണ് നിഗമനം.

2014 ജൂണ്‍ 12നായിരുന്നു സൈനിക ക്യാമ്പില്‍ ഐ.എസ് ഭീകരര്‍ ആക്രമണം നടത്തിയത്. സലാഹുദ്ദീന്‍ പ്രവിശ്യയിലുള്ള തിക്രിത് സൈനികത്താവളത്തില്‍ ആ സമയമുണ്ടായിരുന്നത്1,700 സൈനികര്‍. ഐ.എസ് ആക്രമണത്തിനു പിന്നാലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ സൈനികരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ബാക്കിയുളളവര്‍ ഭീകരരുടെ പിടിയിലായി. ഇവരെയും ഭീകരര്‍ പിന്നീട് മൃഗീയമായി വധിച്ചു. ഇവരില്‍ 470 സൈനികരുടെ കുഴിമാടങ്ങള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു.

ഇറാഖ് സേന തിക്രിത് ഐ.എസ്. ഭീകരരില്‍നിന്ന് തിരിച്ചുപിടിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കുഴിമാടങ്ങള്‍ കണ്ടത്. സംഭവത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായതിനാണ് 36 പേര്‍ക്കുള്ള വധശിക്ഷ. ഫിബ്രുവരിയിലാണ് ഇവരെ തുക്കിലേറ്റാന്‍ വിധിച്ചിരുന്നത്. ബാഗ്ദാദില്‍ 300 പേര്‍ കൊല്ലപ്പെട്ട ഐ എസ് ആക്രമണത്തിന് പിന്നാലെ ഐ എസ് കേസുകളിലുള്‍പ്പെട്ടവരുടെ ശിക്ഷാ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നു.

Related Tags :
Similar Posts