ബ്രസല്‍സിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടന്‍ നഗരം
|ലണ്ടനിലെ ചരിത്രപ്രധാനമായ എല്ലായിടങ്ങളിലും കഴിഞ്ഞദിവസം ബെല്‍ജിയത്തിന്റെ പതാകയുടെ നിറമായിരുന്നു
പ്രധാനയിടങ്ങളെല്ലാം ബെല്‍ജിയത്തിന്റെ പതാകയുടെ നിറത്തോടുകൂടിയ ലൈറ്റുകള്‍ പ്രകാശിപ്പിച്ചായിരുന്നു ലണ്ടനില്‍ ബ്രസല്‍സ് ആക്രമണത്തില്‍ മരിച്ചവരോടുളള ആദരവ് അര്‍പ്പിച്ചത്.
ലണ്ടനിലെ ചരിത്രപ്രധാനമായ എല്ലായിടങ്ങളിലും കഴിഞ്ഞദിവസം ബെല്‍ജിയത്തിന്റെ പതാകയുടെ നിറമായിരുന്നു. ബ്രസല്‍സ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദര സൂചകമായാണ് ബെല്‍ജിയത്തിന്റെ പതാകയുടെ നിറമുളള വിളക്കുകള്‍ തെളിയിച്ചത്. ജലധാരകള്‍ക്ക് പോലും ബെല്‍ജിയം പതാകയുടെ നിറങ്ങളായ ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങള്‍ നല്കി....
സര്‍ക്കാര്‍ ഓഫീസുകള്‍ വെബ്ലി സ്റ്റേഡിയത്തിലെ കമാനം തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളും ഇതിനായി മാറ്റിവെച്ചു.
പലസ്ഥലങ്ങളിലും ദേശീയ പതാകയായ യുണിയന്‍ ജാക്കിനൊപ്പമായിരുന്നു ബെല്‍ജിയത്തിന്റെ പതാകയുടെ നിറങ്ങളും ലണ്ടന്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞദിവസമാണ് ബ്രസല്‍സില്‍ വിമാനത്താവളവും മെട്രോസ്റ്റേഷനും ഉള്‍പ്പെട്ട സ്ഥലത്ത് ബോംബ് സ്ഫോടനമുണ്ടായത്. 30 ഓളം പേര്കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.