ലണ്ടന് ആദ്യ മുസ്‍ലിം മേയര്‍; വിജയപ്രഖ്യാപന വേദിയില്‍ സാദിഖ് ഖാന് വംശീയാധിക്ഷേപം
|വിജയ പ്രഥ്യാപന വേദിയില്‍ തന്നെ സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപമുണ്ടായി.
ലേബര്‍ പാര്‍ട്ടി നേതാവ് സാദിഖ് ഖാന്‍ ലണ്ടന്‍ മേയറായി അധികാരമേറ്റു. എട്ടു വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി തലസ്ഥാന നഗരത്തിന്റെ ഭരണം പിടിക്കുന്നത്. ലണ്ടന്‍ നഗരത്തിലെ ആദ്യ മുസ്ലിം മേയറാണ് സാദിഖ് ഖാന്‍. എന്നാല്‍ വിജയ പ്രഥ്യാപന വേദിയില്‍ തന്നെ സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപമുണ്ടായി.
പ്രൌഡഗംഭീരമായ ചടങ്ങിലാണ് ലണ്ടന്റെ പ്രഥമ മുസ്‌ലിം മേയറായി സാദിഖ് ഖാന്‍ ചുമതലയേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സാദിഖ് ഖാന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. 'ഈ നഗരം തനിക്കും തന്റെ കുടുംബത്തിനും തന്ന തുറന്ന പിന്തുണയാണ് തന്നെ മേയര്‍ സ്ഥാനത്തെത്തിച്ചത്'.- സാദിഖ് ഖാന്‍ പറഞ്ഞു.
എന്നാല്‍ വിജയപ്രഖ്യാപന വേദിയില്‍ തന്നെ സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപമുണ്ടായി. പ്രസംഗിക്കാന്‍ വേദിയിലേക്ക് പോകുന്നതിനിടെ തീവ്രവലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങാണ് പുറം തിരിഞ്ഞുനിന്ന് അധിക്ഷേപിത്. സാദിഖ് ഖാന്‍ പ്രസംഗിക്കുന്ന സമയം ഗോള്‍ഡിങ് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത്ത് സാദിഖ് ഖാനെ തീവ്രവാദിയായി ചിത്രീകരിച്ചിരുന്നു.