International Old
‌വിമാനറാഞ്ചിക്കൊപ്പം ഫോട്ടോ; ഇന്‍സിന് പറയാനുള്ളത്‌വിമാനറാഞ്ചിക്കൊപ്പം ഫോട്ടോ; ഇന്‍സിന് പറയാനുള്ളത്
International Old

‌വിമാനറാഞ്ചിക്കൊപ്പം ഫോട്ടോ; ഇന്‍സിന് പറയാനുള്ളത്

admin
|
14 April 2018 10:10 PM GMT

ബെന്‍ ഇന്‍സ് എന്ന ബ്രിട്ടീഷുകാരന്റെ ഫോട്ടോയില്‍ അരയില്‍ 'ബെല്‍റ്റ് ബോംബ്' അണിഞ്ഞ് ചിരിച്ചു നില്‍ക്കുന്ന റാഞ്ചിയെ കാണാം.

ലോകത്തെ മുഴുവന്‍ മുള്‍മുനയിലാക്കി ഈജിപ്ത് എയറിന്റെ വിമാനം തട്ടിയെടുത്തയാള്‍ക്കൊപ്പം വിമാനത്തില്‍ നിന്നുതന്നെയെടുത്ത ഫോട്ടോ ബെന്‍ ഇന്‍സിനെ പ്രശസ്തനാക്കി. ബെന്‍ ഇന്‍സ് എന്ന ബ്രിട്ടീഷുകാരന്റെ ഫോട്ടോയില്‍ അരയില്‍ 'ബെല്‍റ്റ് ബോംബ്' അണിഞ്ഞ് ചിരിച്ചു നില്‍ക്കുന്ന റാഞ്ചിയെ കാണാം. ഇതുകണ്ട് ചിലരെങ്കിലും ബെന്‍സിനെ വട്ടനെന്ന് പറഞ്ഞ് കളിയാക്കി. എന്നാല്‍ ബെന്‍സിന് ഇതിനെല്ലാം വ്യക്തമായ ഉത്തരമുണ്ട്.
പടം എടുക്കുമ്പോള്‍ റാഞ്ചിയുടെ അരയില്‍ കെട്ടിയിരിക്കുന്ന 'ബെല്‍റ്റ് ബോംബ്' യഥാര്‍ത്ഥത്തിലുള്ളതാണോ എന്നു പരിശോധിക്കാനാണ് താന്‍ പടമെടുത്തതെന്നാണ് ബെന്‍സ് പറയുന്നത്. തൊട്ടടുത്ത് നിന്നിരുന്ന വിമാനത്തിലെ പരിചാരകയെക്കൊണ്ടാണ് ഫോട്ടോ എടുപ്പിച്ചത്. വിമാനത്തില്‍ നിന്ന് അവസാനം മോചിതരായ ബന്ദികളിലൊരാളാണ് ബെന്‍സ്. ലീഡ്സില്‍ നിന്നുള്ള ആരോഗ്യ സുരക്ഷ ഓഡിറ്ററാണ് ഇന്‍സ്.

അലക്‌സാന്‍ഡ്രിയ സര്‍വകലാശാലയിലെ വെറ്ററിനറി പ്രഫസര്‍ സെയ്ഫ് എല്‍ദിന്‍ മുസ്തഫയാണ് ലോകത്തെ ഏറെനേരം കടുത്ത സമ്മര്‍ദത്തിലാക്കിയശേഷം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കീഴടങ്ങിയത്. അരയില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് പൈലറ്റിനെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വിമാനം സൈപ്രസിലേക്ക് തിരിച്ചുവിട്ടത്. പ്രാദേശിക സമയം 8.45നാണ് തെക്കന്‍ സൈപ്രസിലെ ലാര്‍ണക വിമാനത്താവളത്തില്‍ പൈലറ്റ് വിമാനം ഇറക്കിയത്.
എട്ട് ജീവനക്കാരടക്കം 63 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടക്കത്തില്‍ ഭീകരരാണ് വിമാനം റാഞ്ചിയതെന്ന് സംശയിച്ചുവെങ്കിലും വിമാനം ഇറങ്ങിയശേഷം ആദ്യ ഭാര്യക്കെഴുതിയ നാലുപേജുള്ള കത്ത് റണ്‍വേയിലേക്കിട്ട തോടെയാണ് അധികൃതര്‍ പ്രശ്‌നം വ്യക്തിപരമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൈറോയില്‍ താമസിച്ചിരുന്ന ഭാര്യയെ അധികൃതര്‍ വിമാനത്താവളത്തിലത്തെിക്കുകയും റാഞ്ചിയുമായുള്ള അനുരഞ്ജന സംഭാഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തു.


തുടക്കത്തില്‍ നാല് വിദേശികളും വിമാന ജീവനക്കാരും ഒഴികെയുള്ള യാത്രക്കാരെ റാഞ്ചി പുറത്തുപോകാന്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളിലൂടെയാണ് ഇയാള്‍ കീഴടങ്ങാന്‍ തയാറായത്.

Similar Posts