International Old
അഞ്ചംഗ മുസ്‍ലിം കുടുംബത്തെ ജീവനക്കാര്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടുഅഞ്ചംഗ മുസ്‍ലിം കുടുംബത്തെ ജീവനക്കാര്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
International Old

അഞ്ചംഗ മുസ്‍ലിം കുടുംബത്തെ ജീവനക്കാര്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

admin
|
14 April 2018 9:10 PM GMT

അഞ്ചംഗ മുസ്‍ലിം കുടുംബത്തിന് വിമാനക്കമ്പനി ജീവനക്കാര്‍ യാത്ര നിഷേധിച്ചതായി പരാതി.

അഞ്ചംഗ മുസ്‍ലിം കുടുംബത്തിന് വിമാനക്കമ്പനി ജീവനക്കാര്‍ യാത്ര നിഷേധിച്ചതായി പരാതി. അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിലാണ് സംഭവം. എമാന്‍ അമി സാദ് ഷെബ്‍‌ലി എന്ന യുവതിയെയും അവരുടെ ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും ചിക്കാഗോ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടുവെന്നാണ് പരാതി.

ആദ്യം എയര്‍ഹോസ്റ്റസും പിന്നീട് പൈലറ്റും വന്ന് സംസാരിക്കുന്ന രണ്ട് വീഡിയോകള്‍ ഷെബ്‍ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വിവേചനമല്ലേ എന്ന് ഷെബ്‍ലി പൈലറ്റിനോട് ചോദിക്കുന്നുണ്ട്. പക്ഷേ വിമാനത്തിന്റെ സുരക്ഷയുടെ പ്രശ്നമാണ് എന്നാണ് പൈലറ്റ് നല്‍കുന്ന മറുപടി. ചിക്കാഗോയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുകയായിരുന്നു കുടുംബം.

 

Posted by Eaman-Amy Saad Shebley on Wednesday, March 30, 2016

 

Posted by Eaman-Amy Saad Shebley on Wednesday, March 30, 2016

ഇളയ മകള്‍ ഇരുന്ന സീറ്റിന് മകളുടെ സുരക്ഷയെ കരുതി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് എയര്‍ഹോസ്റ്റസിനോട് ഷെബ്‍ലി അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ആദ്യം എയര്‍ഹോസ്റ്റസും പിന്നീട് പൈലറ്റും വന്ന് ദമ്പതികളോട് സംസാരിക്കുന്നതും വിമാനത്തില്‍ നിന്ന് ഇറക്കിവിടുന്നതും.

സംഭവത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഷെബ്‍ലി ഫെയ്സ്ബുക്കില്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. നിങ്ങളെ കുറിച്ചോര്‍ത്ത് നാണിക്കുന്നു യൂണൈറ്റഡ് എയര്‍ലൈന്‍സ്, ഞങ്ങളുടെ വേഷമല്ലാതെ മറ്റൊന്നുമല്ല കാരണം. തങ്ങള്‍ക്കുണ്ടായ മോശമായ അനുഭവത്തെ കുറിച്ച് മനസ്സിലാക്കാന്‍ പോലും പ്രായമായിട്ടില്ല എന്റെ മൂന്നു കുട്ടികള്‍ക്കും- അവര്‍ ഫെയ്സ്ബുക്കില്‍ പറയുന്നു.

വിഷയത്തില്‍ ഇടപെട്ടുകൊണ്ട് അമേരിക്കന്‍ ഇസ്‍ലാമിക് റിലേഷന്‍സ് കൌണ്‍സില്‍ യൂണൈറ്റഡ് എയര്‍ലൈന്‍സിന് കത്ത് അയച്ചു കഴിഞ്ഞു. കുടുംബത്തോട് മോശമായി പെരുമാറിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കൌണ്‍സില്‍ കത്തയച്ചിരിക്കുന്നത്. വിമാനത്തില്‍ നിന്ന് തങ്ങളെ ഇറക്കിവിട്ടതിന് യുണൈറ്റഡ് എയര്‍ലൈന്‍സ് മാപ്പു പറയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Similar Posts