International Old
അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം; 30 മരണംഅഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം; 30 മരണം
International Old

അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം; 30 മരണം

Jaisy
|
15 April 2018 3:50 AM GMT

ഹെല്‍മന്ദ് പ്രവിശ്യയിലെ ലഷ്കര്‍ഗായിലാണ് സ്ഫോടനമുണ്ടായത്

അഫ്ഗാനിസ്ഥാനില്‍ ബാങ്കിന് മുന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ് പ്രവിശ്യയിലെ ലഷ്കര്‍ഗായിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്ദിലണ് സ്ഫോടനമുണ്ടായത്. പ്രമുഖ നഗരമായ ലഷ്കര്‍ഗായിലെ ന്യൂ കാബൂല്‍ ബാങ്കിന് മുന്നിലായിരുന്നു സ്ഫോടനം. പൊലീസിലെയും സൈന്യത്തിലെയും ഉദ്യോഗസ്ഥരും സാധാരണക്കാരും ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് ഹെല്‍മന്ദ് ഗവര്‍ണറുടെ വക്താവ് ഉമര്‍ സ്വാക് അറിയിച്ചു. ബാങ്കില്‍ ശമ്പളം വാങ്ങാന്‍ എത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വഴിയാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചെര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ പൊലീസും പട്ടാളവും എത്തുന്ന ബാങ്കുകള്‍ ലക്ഷ്യമാക്കി നേരിത്തെ സ്ഫോടനം നടത്താറുണ്ടായിരുന്നു. അഫ്ഗാന്‍ ജനത ഈദുല്‍ ഫിതിറിനുള്ള ഒരുക്കങ്ങളില്‍ മുഴുകിയിരിക്കെയാണ് സ്ഫോടനം.

Similar Posts