International Old
കറ്റാലന്‍ മുന്‍ പ്രസിഡന്‍റ് കീഴടങ്ങികറ്റാലന്‍ മുന്‍ പ്രസിഡന്‍റ് കീഴടങ്ങി
International Old

കറ്റാലന്‍ മുന്‍ പ്രസിഡന്‍റ് കീഴടങ്ങി

Sithara
|
15 April 2018 10:12 PM GMT

സ്പെയിന്‍ പുറത്താക്കിയ കറ്റാലന്‍ പ്രസിഡന്‍റ് കാര്‍ലസ് പ്യുജിമോണ്ട് ഉള്‍പ്പെടെ അഞ്ച് പേര്‍ ബെല്‍ജിയം പൊലീസില്‍ കീഴടങ്ങി.

സ്പെയിന്‍ പുറത്താക്കിയ കറ്റാലന്‍ പ്രസിഡന്‍റ് കാര്‍ലസ് പ്യുജിമോണ്ട് ഉള്‍പ്പെടെ അഞ്ച് പേര്‍ ബെല്‍ജിയം പൊലീസില്‍ കീഴടങ്ങി. വെള്ളിയാഴ്ച ഇവര്‍ക്കെതിരെ സ്പാനിഷ് ജഡ്ജി അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട കാറ്റലോണിയയിലെ പ്രസിഡന്‍റ് പ്യുജിമോണ്ടും മുന്‍മന്ത്രിമാരായ മെറിക്സല്‍ സെററ്റ്, ക്ലാര, ലൂയിസ് പ്യുഗ് എന്നിവരുമാണ് ബെല്‍ജിയം പൊലീസില്‍ കീഴടങ്ങിയത്. സ്പാനിഷ് ജഡ്ജി അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അഭിഭാഷകര്‍ക്കൊപ്പമെത്തിയായിരുന്നു നേതാക്കള്‍ പൊലീസില്‍ കീഴടങ്ങിയത്.

ഹിതപരിശോധനക്ക് ശേഷം സ്പാനിഷ് സര്‍ക്കാര്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതോടെയാണ് പ്യുജിമോണ്ട് ബെല്‍ജിയത്തിലേക്ക് പലായനം ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ സ്പാനിഷ് ജഡ്ജി ഇന്ന് തീരുമാനമെടുക്കും. പ്യുജിമോണ്ടുള്‍പ്പെടെയുള്ള കാറ്റലോണിയന്‍ നേതാക്കള്‍ക്കെതിരെ സ്പെയിന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

Similar Posts