International Old
ആമസോണ്‍ ഷോപ്പിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നുആമസോണ്‍ ഷോപ്പിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു
International Old

ആമസോണ്‍ ഷോപ്പിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

Jaisy
|
16 April 2018 9:28 AM GMT

ആധാർ ഇല്ലാത്ത ഉപഭോക്താക്കൾക്ക് മറ്റ് സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്നും വക്താവ് അറിയിച്ചു

ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോൺ ഉപഭോക്താക്കൾക്ക് ആധാർ നമ്പർ നിർബന്ധമാക്കുന്നതായി റിപ്പോർട്ട്. വിതരണത്തിനിടെ നഷ്ടപ്പെട്ടുപോകുന്ന പായ്ക്കറ്റുകൾ കണ്ടെത്താനായാണ് അമേരിക്കൻ കമ്പനിയായ ആമസോൺ ഉപഭോക്താക്കളോട് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പാക്കേജ് നഷ്ടപ്പെട്ടെന്ന പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ വിശ്വസനീയത ഉറപ്പുവരുത്താൻ ആധാർ ആവശ്യമാണെന്ന് ആമസോൺ വൃത്തങ്ങൾ അറിയിച്ചു. ആധാർ സമർപ്പിക്കാത്ത സാഹചര്യത്തിൽ നഷ്ടപ്പെട്ട പാക്കുകൾ കണ്ടെത്തുക ശ്രമകരമായി തീരുകയും ധാരാളം സമയമെടുക്കുകയും ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ കൃത്യമായി അറിയാനാണ് അധാർ നിർബന്ധമാക്കുന്നതെന്നാണ് ആമസോൺ അറിയിക്കുന്നത്. സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖയാണ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഇതിൽ കൂടുതൽ പേരുടെ കൈയിലുമുള്ളത് ആധാർ ആണെന്നും അതിനാലാണ് ആധാറിന് മുൻഗണന നൽകുന്നതെന്നും ആമസോൺ ഇന്ത്യയുടെ വക്താവ് പറയുന്നു. ആധാർ ഇല്ലാത്ത ഉപഭോക്താക്കൾക്ക് മറ്റ് സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്നും വക്താവ് അറിയിച്ചു.

Related Tags :
Similar Posts