International Old
തടവിലാക്കിയ ചിബോക്ക് പെണ്‍കുട്ടികളെ ബൊക്കോഹറാം വിട്ടയച്ചുതടവിലാക്കിയ ചിബോക്ക് പെണ്‍കുട്ടികളെ ബൊക്കോഹറാം വിട്ടയച്ചു
International Old

തടവിലാക്കിയ ചിബോക്ക് പെണ്‍കുട്ടികളെ ബൊക്കോഹറാം വിട്ടയച്ചു

Ubaid
|
20 April 2018 12:26 AM GMT

2014 ലാണ് നൈജീരിയയിലെ ചിബോക്കിലെ സ്കൂളില്‍ നിന്നും 275 പെണ്‍‍കുട്ടികളെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്

തടവിലാക്കിയ 21 ചിബോക്ക് പെണ്‍കുട്ടികളെ ബൊക്കോഹറാം തീവ്രവാദികള്‍ വിട്ടയച്ചു. സന്നദ്ധ സംഘടനയായ റെഡ്ക്രോസിന്റെയും സ്വിസ് സര്‍ക്കാരിന്റെയും ഇടപെടലിനെതുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ബൊക്കോഹറാം തയ്യാറായത്

2014 ലാണ് നൈജീരിയയിലെ ചിബോക്കിലെ സ്കൂളില്‍ നിന്നും 275 പെണ്‍‍കുട്ടികളെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ 48 പെണ്‍കുട്ടികള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടികളുടെ മോചനത്തിനായി ഗുഡ് ലക്ക് ജോനാഥന്‍ സര്‍ക്കാര്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു . തുടര്‍ന്ന് അധികാരത്തില്‍ വന്ന മുഹമ്മദ് ബുഹാരി പ്രസിഡന്റായുള്ള സര്‍ക്കാര്‍ പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം ശക്തമാക്കി. ഇതിന്റെ ഭാഗമായി റെഡ് ക്രോസും സ്വിസ് സര്‍ക്കാറെയും ഇടനിലക്കാരാക്കി നടത്തിയ ശ്രമത്തിനൊടുവിലാണ് പെണ്‍കുട്ികളെ മോചിപ്പിക്കാന്‍ ബോക്കാ ഹറാം തയ്യാറായത്. നൈജീരിയയിലെ ബാങ്കിയില്‍ വെച്ചാണ് ബോക്കോ ഹറാം തീവ്രവാവാദികള്‍ പെണ്‍കുട്ികലെ കൈമാറിയത്. മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോള്‍ നൈജീരിയന്‍ സുരക്ഷാ സേനയുടെ കസ്റ്റഡിയിലുണ്ട്. തടവിലുള്ള മറ്റ് പെണഅ‍കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള കൂടിയാലചോനകള്‍ പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് വക്താവ് ഗാര്‍ബാ ഷെഹു അറിയിച്ചു. അതേ സമയം തടവിലായ പെണ്‍കുട്ടികള്‍ കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്കിരയയാതായി റിപ്പോര്‍ട്ടപകളുണ്ട്. പെണ്‍കുട്ടികളുടെ മോചനത്തിനായി നാല് ബൊക്കോഹറം തടവുകാരെ സര്ക്കാര് വിട്ടുകൊടുത്തെന്നാണ് ന്യൂസ് ഏജന്‍സിയായ എഎഫ്പി റിപ്പോര്ട്ട് ചെയ്യുന്നു. എന്നാല് ബൊക്കോഹറം തടവുകാരെ മോചിപ്പിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളുടെ മോചനത്തിന് സഹായിച്ച ധാരണ എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Similar Posts