International Old
മാധ്യമപ്രവര്ത്തകരെ അറസ്റ്റ്; ഈജിപ്തില്‍ പ്രതിഷേധം ശക്തംമാധ്യമപ്രവര്ത്തകരെ അറസ്റ്റ്; ഈജിപ്തില്‍ പ്രതിഷേധം ശക്തം
International Old

മാധ്യമപ്രവര്ത്തകരെ അറസ്റ്റ്; ഈജിപ്തില്‍ പ്രതിഷേധം ശക്തം

admin
|
20 April 2018 3:17 PM GMT

ഈജിപ്തില്‍ രണ്ട് മാധ്യമപ്രവര്ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്പൊലീസ് ആസ്ഥാനത്തേക്ക് നടന്ന മാര്ച്ചില് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഈജിപ്തില്‍ രണ്ട് മാധ്യമപ്രവര്ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്പൊലീസ് ആസ്ഥാനത്തേക്ക് നടന്ന മാര്ച്ചില് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഈജിപ്തില് മാധ്യമസ്ഥാപനം റെയ്ഡ് ചെയ്യുകയും രണ്ട് മാധ്യമ പ്രവര്ത്തകരെ അറസ്റ്റ് ചെയ്ത്തിലും പ്രതിഷേധിച്ചാണ് മാധ്യമപ്രവര്ത്തകര് പ്രതിഷേധ പ്രകടനം നടത്തിയത്. ഈജിപ്ഷ്യന് പൊലീസ് ആസ്ഥാനത്തേക്കായിരുന്നു പ്രതിഷേധ പ്രകടനം. പ്രകടനത്തില് നൂറുകണക്കിന് മാധ്യമപ്രവര്ത്തകരാണ് പങ്കെടുത്തത്. പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിച്ച മാധ്യമപ്രവര്ത്തകര് പൊലീസ് ബാരികേഡുകള് തകര്ത്തു. മാധ്യമപ്രവര്ത്തനം ഒരു കുറ്റമല്ലെന്ന മുദ്രാവാക്യം ഉയര്ത്തിയ പ്രതിഷേധക്കാര് ആഭ്യന്തര മന്ത്രി മാഗ്ഡി അബ്ദെല് ഗാഫറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല് ഫത്താഹ് അല് സീസിക്കെതിരായ രാജ്യത്തെ ഏറ്റവും പുതിയ പ്രതിഷേധമാ്ണ് ഇപ്പോള് രാജ്യത്ത് നടക്കുന്നത്.

മാധ്യമ പ്രവര്ത്തകരുടെ പ്രതിഷേധങ്ങള്ക്കൊപ്പം സാധാരണ ജനങ്ങളും പങ്കെടുത്തു. എന്നാല് പ്രകടനത്തിന് വലിയ നിയന്ത്രണങ്ങളാണ്പൊലീസ് ഏര്പ്പെടുത്തിയിരുന്നത്. മാധ്യമയൂണിയനിലെ അംഗങ്ങളല്ലാത്തവരെ പ്രകടനത്തില് പങ്കെടുക്കുന്നതിന് പൊലീസ് നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. എന്നാല് വിദേശ മാധ്യമ പ്രവര്ത്തകര്ക്ക് പ്രകടനത്തില് പങ്കെടുക്കാന് അനുമതി നല്കിയിരുന്നു.

Similar Posts