ഇന്ത്യന്‍ വംശജ നിക്കി ഹാലെ യുഎന്നിലെ അമേരിക്കന്‍ അംബാസഡറാകും
|ഇന്ത്യന്‍ വംശജയായ നിക്കി ഹാലെയെ ഐക്യരാഷ്ട്രസഭയുടെ യുഎസ് പ്രതിനിധിയായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചു
ഇന്ത്യന്‍ വംശജയായ നിക്കി ഹാലെയെ ഐക്യരാഷ്ട്രസഭയുടെ യുഎസ് പ്രതിനിധിയായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചു. തന്‍റെ വിമര്‍ശകയായിരുന്ന നിക്കി ഹാലെയെ യുഎന്‍ അംബാസഡറായി നിയമിക്കുന്നതിലൂടെ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്ന നേതാവെന്ന പ്രതിച്ഛായ ഉണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. കാബിനറ്റ് പദവി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ഹാലെ.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിനെ നിക്കി ഹാലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ അഭയാര്‍ഥികള്‍ക്കെതിരായുള്ള പരാമര്‍ശവും കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള പരാമര്‍ശവുമെല്ലാം നിക്കി ഹാലെയുടെ വിമര്‍സത്തിന് വിധേയമായി. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ മാര്‍ക്കോ റൂബിയോയെയും ടെഡ് ക്രൂസിനെയുമായുരുന്നു പ്രൈമറിയില്‍ പിന്തുണച്ചിരുന്നത്. സൌത്ത് കരോലിന ഗവര്‍ണറാണ് നിലവില്‍ നിക്കി ഹാലെ. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ യുഎസില്‍ കാബിനറ്റ് പദവിയുള്ള ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ എന്ന ബഹുമതി നിക്കി ഹാലെക്ക് സ്വന്തമാകും.
പഞ്ചാബില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് നിക്കിയുടെ മാതാപിതാക്കള്‍. ഓട്ടോ മൊബൈല്‍ രംഗത്ത് സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപത്തിന് അവസരം നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് നിക്കി ഹാലെക്ക് നേതൃപാടവത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.