![ജപ്പാന്‍ പ്രധാനമന്ത്രി പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു ജപ്പാന്‍ പ്രധാനമന്ത്രി പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു](https://www.mediaoneonline.com/h-upload/old_images/1081508-pearlharbormaster768.webp)
ജപ്പാന്‍ പ്രധാനമന്ത്രി പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു
![](/images/authorplaceholder.jpg?type=1&v=2)
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പേള്‍ ഹാര്‍ബര്‍ ദ്വീപ് സന്ദര്‍ശിച്ച് മരിച്ചവര്‍ക്ക് ആദരവര്‍പ്പിച്ചെങ്കിലും 1941ലെ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടില്ല
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അമേരിക്കന്‍ വ്യോമത്താവളമായ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു. പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. 1941 ജപ്പാന്‍റെ കനത്ത ആക്രമണത്തിന് വിധേയമായ ദ്വീപാണ് പേള്‍ ഹാര്‍ബര്‍.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പേള്‍ ഹാര്‍ബര്‍ ദ്വീപ് സന്ദര്‍ശിച്ച് മരിച്ചവര്‍ക്ക് ആദരവര്‍പ്പിച്ചെങ്കിലും 1941ലെ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ഹിരോഷിമ സന്ദര്‍ശിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പേള്‍ ഹാര്‍ബര്‍ ദ്വീപ് സന്ദര്‍ശനം. ഹിരോഷിമ സന്ദര്‍ശിച്ച ആദ്യഅമേരിക്കന്‍ പ്രസിഡന്‍റ് കൂടിയായിരുന്നു ഒബാമ ഹിരോഷിമാ സംഭവത്തില്‍ മാപ്പ് പറയായത്തതാണ് പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ ജപ്പാന്‍ മാപ്പ് പറയാത്തതിന് കാരണമായി വിലയിരുത്തുന്നത്. നേരത്തെ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായും ആബെ കൂടിക്കാഴ്ച നടത്തിയിരുന്നു ഇതും പുതിയ രാഷ്ട്രീയനീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ആക്കം കൂട്ടിയ സംഭവം കൂടിയായിരുന്നു അമേരിക്കയുടെ വ്യോമത്താവളമായ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ ആക്രമണം നടത്തിയത്. 1941 ഡിസംബര്‍ ഏഴിന് രാവിലെ ജപ്പാന്‍റെ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയുടെ യുഎസ്എസ് അരിസോണ യുദ്ധകപ്പല്‍ പൊട്ടിത്തെറിക്കുകയും കനത്ത നാശം നേരിടുകയും ചെയ്തു. ഏതാണ്ട് 2400ലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.