അൽജസീറക്ക് നേർക്ക് സൈബർ ആക്രമണം
|ജസീറക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തെ സ്ഥിരീകരിച്ച അല്‍ജസീറ വൃത്തങ്ങള്‍ അതിനെതിരെ പോരാടുകയാണെന്നും ഹാക്കിംഗ് ശ്രമത്തിനെ തുടര്‍ന്ന് വെളിപ്പെടുത്തിയിരുന്നു.
ഖത്തര്‍ മാധ്യമശൃംഖലയായ അല്‍ജസീറക്ക് നേര്‍ക്ക് സൈബര്‍ ആക്രമണം. വന്‍തോതിലുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് അല്‍ജസീറ ട്വിറ്ററില്‍ കുറിച്ചു. വെബ്സൈറ്റിനും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്ക്കുംനേര്ക്ക് ആക്രമണമുണ്ടായതായി അല്‍ജസീറ ട്വിറ്ററില്‍ കുറിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത രൂപങ്ങളില്‍ ഹാക്കിംഗ് ശ്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടെങ്കിലും അല്‍ ജസീറ കീഴടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി.
ജസീറക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തെ സ്ഥിരീകരിച്ച അല്‍ജസീറ വൃത്തങ്ങള്‍ അതിനെതിരെ പോരാടുകയാണെന്നും ഹാക്കിംഗ് ശ്രമത്തിനെ തുടര്‍ന്ന് വെളിപ്പെടുത്തിയിരുന്നു. നേരത്തെ, ഖത്തര്‍ വാര്‍ത്താ ഏജന്‍സി വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.
Al Jazeera media platforms under cyberattack. Entire Doha-based network undergoing 'continual hacking attempts' https://t.co/3yitHDWsej pic.twitter.com/eafTs5VKAb
— Al Jazeera English (@AJEnglish) June 8, 2017
സൗദി അറേബ്യ, യു.എ.ഇ, ബഹറിന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞദിവസം ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. അല്‍ജസീറ ചാനലിന്റെ ലൈസന്‍സ് ജോര്‍ദാന്‍ റദ്ദാക്കിയിരുന്നു.