International Old
ബ്രെക്സിറ്റ്: തെരേസാ മേക്ക് തിരിച്ചടിബ്രെക്സിറ്റ്: തെരേസാ മേക്ക് തിരിച്ചടി
International Old

ബ്രെക്സിറ്റ്: തെരേസാ മേക്ക് തിരിച്ചടി

Muhsina
|
21 April 2018 5:40 PM GMT

ബ്രെക്സിറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും..

ബ്രെക്സിറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍പാര്‍ട്ടിയും കൊണ്ടുവന്ന ഭേദഗതി പ്രമേയം 305നെതിരെ 309 പേരുടെ പിന്തുണയോടെ പാസായി. അതേസമയം യൂറോപ്യന്‍ യൂണഇയനില്‍ നിന്ന് പിന്‍മാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Tags :
Similar Posts