ബൊക്കോ ഹറാമിനെതിരായ നൈജീരിയയുടെ പോരാട്ടം വിജയിക്കാന്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണം; അമേരിക്ക
|നൈജീരിയയിലെ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശം. ബൊക്കോ ഹറാമിനെതിരെ പോരാടുന്ന സൈന്യവും സുരക്ഷാ ഏജന്‍സികളും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്ന് ജോണ്‍ കെറി ആവശ്യപ്പെട്ടു.
ജനങ്ങളെ വിശ്വാസത്തിലെടുത്താല്‍ മാത്രമെ ബൊക്കോ ഹറാമിനെതിരായ നൈജീരിയയുടെ പോരാട്ടം വിജയിക്കൂവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ബൊക്കോ ഹറാമിന്റെ മുതിര്‍ന്ന നേതാക്കളെ വധിച്ചെന്ന് സൈന്യം അവകാശപ്പെട്ടു.
നൈജീരിയയിലെ മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശം. ബൊക്കോ ഹറാമിനെതിരെ പോരാടുന്ന സൈന്യവും സുരക്ഷാ ഏജന്‍സികളും ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്ന് ജോണ്‍ കെറി ആവശ്യപ്പെട്ടു.
സൈന്യം മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. ബൊക്കോ ഹറാമിനെതിരായ ആക്രമണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അമേരിക്കയെ സമീപിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാഥാന്റെ ഭരണകാലത്ത് നൈജീരിയയുമായുള്ള വ്യാപാരബന്ധത്തിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആശങ്കയുയര്‍ന്ന സാഹചര്യത്തിലായിരുന്നു വിലക്ക്. എന്നാല്‍ വിലക്ക് നീക്കുന്നത് സംബന്ധിച്ച് കെറി പ്രതികരിച്ചില്ല. പോരാട്ടത്തിനിടെ ബൊക്കോ ഹറാമിന്റെ മുതിര്‍ന്ന നേതാക്കളെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. എന്നാല്‍ വാര്‍ത്തയോടെ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട ഭീകരസംഘടയാണ് ബൊക്കോ ഹറാം. ഇതുവരെ 15,000ത്തോളം ആളുകളെ ഭീകരര്‍ വധിച്ചു, നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.