സ്വകാര്യ വസതി മോടിപിടിപ്പിക്കാന്‍ 5 ലക്ഷം ഡോളര്‍; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് തുക തിരിച്ചടച്ചു
|കന്ദലയിലെ സ്വകാര്യ വസതി മോടിപിടിപ്പിക്കാനായി ചിലവിട്ടതില്‍ അഞ്ച് ലക്ഷം ഡോളര്‍ രൂപ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ തിരിച്ചടച്ചു.
കന്ദലയിലെ സ്വകാര്യ വസതി മോടിപിടിപ്പിക്കാനായി ചിലവിട്ടതില്‍ അഞ്ച് ലക്ഷം ഡോളര്‍ രൂപ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ തിരിച്ചടച്ചു. നീന്തല്‍കുളവും കോഴിക്കൂടുമടക്കമുള്ള പണികള്‍ക്കായി ചിലവിട്ട തുകയുടെ മൂന്ന് ശതമാനം മാത്രമാണ് തിരിച്ചടച്ചത്. കന്ദലയിലെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ പൊതുഖജനാവില്‍ നിന്ന് വന്‍ തുകയാണ് പ്രസിഡന്റ് ജേക്കബ് സുമ ചിലവിട്ടത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും അടിയന്തരപ്രാധാന്യമില്ലാത്ത ആവശ്യങ്ങള്‍ക്കായി പ്രസിഡന്റ് വന്‍ തുക ചിലവഴിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. സര്‍ക്കാരിന്റെ ദൂര്‍ത്തിനെതിരെ പ്രതിഷേധവുമായി കുറച്ച് മാസങ്ങളായി ജനങ്ങള്‍ തെരുവിലാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും വിവാദമായി. പ്രതിഷേധം കനത്തതോടെ സുമ 16 മില്ല്യന്‍ ഡോളര്‍ രൂപ അടിയന്തരമായി തിരിച്ചടക്കണമെന്ന് മാര്‍ചില്‍ ദക്ഷിണാഫ്രിക്കന്‍ കോടതി ഉത്തരിവിടുകയായിരുന്നു. കോടതി ഉത്തരിവിനെ തുടര്‍ന്നാണ് ഇപ്പോള്‍ അഞ്ച് ലക്ഷം ഡോളര്‍ രൂപ തിരിച്ചടച്ചത്. ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് കടമെടുത്ത രൂപയാണ് തിരികെ നല്‍കാന്‍ ഉപയോഗിക്കുന്നതെന്ന് പ്രസിന്റിന്റെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ആകെ ചിലവിട്ടതിന്റെ മൂന്ന് ശതമാനം മാത്രമാണ് ജേക്കബ് സുമ ഇപ്പോള്‍ തിരിച്ചടച്ചത് എന്ന് കൂടിയാകുമ്പോഴാണ് ദൂര്‍ത്തിന്റെ യഥാര്‍ത്ഥ ആഴം മനസിലാകുന്നത്.