International Old
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്
International Old

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്

Ubaid
|
22 April 2018 5:09 PM GMT

ഹിലരി ക്ലിന്റന്റെ പ്രചരണത്തിന് ക്ഷീണമുണ്ടാക്കലായിരുന്നു പുടിന്റെ ലക്ഷ്യം. ഒപ്പം ട്രംപിനെ ജയിപ്പിക്കാനും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാ‌ദ്മിർ പുടിന്‍ നേരിട്ട് ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്. എന്‍ബിസി ന്യൂസാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡെമോക്രാറ്റുകളുടെ നിര്‍ണായക ഇമെയിലുകള്‍ ഉപയോഗിക്കുന്നതിനാണ് പുടിന്‍ വ്യക്തിപരമായി ഇടപെട്ടത്.

എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിങ്ങിനെ. ഹിലരി ക്ലിന്റന്റെ പ്രചരണത്തിന് ക്ഷീണമുണ്ടാക്കലായിരുന്നു പുടിന്റെ ലക്ഷ്യം. ഒപ്പം ട്രംപിനെ ജയിപ്പിക്കാനും. ഇതിനായി ഡെമാക്രാറ്റിക് നേതാക്കളുടെ ഇമെയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ചോര്‍ത്തിയ മെയിലുകള്‍ എങ്ങനെ പുറത്തു വിടണമെന്നും ഏതു രീതിയില്‍ ഉപയോഗിക്കണമെന്നും പുടിനാണ് നിര്‍ദ്ദേശിച്ചത്. യു.എസ് ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരിട്ട് ഇതില്‍ ഇടപെടാന്‍ കഴിയുന്ന രണ്ട് ഉദ്യോഗസ്ഥരാണ് പുടിന്റെ ഇടപെടലിനെ കുറിച്ച് എന്‍ബിസിയോട് വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍കത്ഥിയായിരുന്ന ഡൊണാള്‍ഡ് ജെ ട്രംപ് ജയിക്കണമെന്നായിരുന്നു റഷ്യന്‍ സര്‍ക്കാറിന്റെ ആഗ്രഹം. ഇത് അമേരിക്കന്‍ ചാരസംഘടന സിഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പേോര്‍ട്ട് പറയുന്നു. അമേരിക്കന്‍ തെര‍ഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലും അമേരിക്കന്‍ മാധ്യമങ്ങള്‍ തെളിവ് പുറത്ത് വിട്ടിരുന്നു.

Similar Posts