International Old
സിറിയയിൽ ആവശ്യമെങ്കില്‍ ആക്രമണം തുടരുമെന്ന് അമേരിക്കസിറിയയിൽ ആവശ്യമെങ്കില്‍ ആക്രമണം തുടരുമെന്ന് അമേരിക്ക
International Old

സിറിയയിൽ ആവശ്യമെങ്കില്‍ ആക്രമണം തുടരുമെന്ന് അമേരിക്ക

Sithara
|
22 April 2018 8:37 PM GMT

യുഎസ് നിലപാട് പ്രകോപനപരമാണെന്ന് റഷ്യ

സിറിയയിൽ ആവശ്യമെങ്കില്‍ ആക്രമണം തുടരുമെന്ന് അമേരിക്ക. സിറിയയിലെ അമേരിക്കൻ നടപടി ചര്‍ച്ച ചെയ്യാൻ വേണ്ടി ചേർന്ന അടിയന്തര രക്ഷാസമിതി യോഗത്തിലാണ് യുഎസ് നിലപാടറിയിച്ചത്. യുഎസ് നിലപാട് പ്രകോപനപരമാണെന്ന് റഷ്യ ആവര്‍ത്തിച്ചു. തീരുമാനമൊന്നുമെടുക്കാതെയാണ് യോഗം പിരിഞ്ഞത്.

ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെയാണ് രാജ്യത്തിന്‍റെ നിലപാട് അറിയിച്ചത്. സിറിയയിലെ സൈനിക ഇടപെടൽ ശരിയാണ്. ഇതിൽ കൂടുതൽ ചെയ്യാൻ അമേരിക്ക സന്നദ്ധമാണ്. എങ്കിലും അതിന്റെ ആവശ്യം ഇപ്പോഴുണ്ടെന്ന് കരുതുന്നില്ലെന്നും റഷ്യ അസദിനൊപ്പം നില്‍ക്കുകയാണെന്നും നിക്കി ഹാലെ പറഞ്ഞു.

സിറിയന്‍ വിഷയത്തില്‍ അമേരിക്കയുടെ നടപടിയില്‍ യോഗം രണ്ട് തട്ടിലായിരുന്നു. തീരുമാനം എടുക്കാനാകാതെ യോഗം പിരിയുകയും ചെയ്തു.

Related Tags :
Similar Posts