International Old
International Old
ജക്കാര്‍ത്തയില്‍ ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 5 മരണം
|22 April 2018 2:29 AM GMT
നിരവധി പേരെ കാണാതായി
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം. നിരവധി പേരെ കാണാതായി.ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി ജക്കാര്‍ത്തയില്‍ കനത്ത മഴ തുടരുകയാണ്. തുടര്‍ന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ജക്കാര്‍ത്തയിലെ ബോഗര്‍ സിറ്റിയിലാണ് വെള്ളപ്പൊക്കംകനത്ത നാശം വിതച്ചത്.ഇവിടെ മാത്രം 8 പേരെ കാണായെന്ന് പൊലീസ് സ്ഥിരീകരിച്ചു. 6500ലേറ പേരെയാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ജലസംഭരണികളിലെ വെള്ളം തുറന്ന് വിട്ടതിനാല്‍ ജലനിരപ്പ്
ഉയര്‍ന്നിരിക്കുകയാണ് .ജക്കാര്‍ത്തയിലെ ചെറുനഗരങ്ങളെയാണ് മണ്ണിടിച്ചില്‍ കാര്യമായും ബാധിച്ചത്. 5 പേര്‍ ഇവിടെ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.