200 പെണ്‍കുട്ടികളെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടികൊണ്ടുപോയിട്ട് രണ്ടുവര്‍ഷം തികയുന്നു
|2014 ഏപ്രില്‍ 14നായിരുന്നു 16നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്. ഇവരുടെമോചനം ഇതുവരെ സാധ്യമായിട്ടില്ല.
നൈജീരയില്‍ 200 പെണ്‍കുട്ടികളെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടികൊണ്ടുപോയിട്ട് രണ്ടുവര്‍ഷം തികയുന്നു. 2014 ഏപ്രില്‍ 14നായിരുന്നു 16നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്. ഇവരുടെമോചനം ഇതുവരെ സാധ്യമായിട്ടില്ല.
നൈജിരിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് 2014ലയിരുന്നു 200ലധികം പെണ്‌കുട്ടികളെ തട്ടികൊണ്ടുപോയത്. പിന്നീട് പലപ്പോഴായി പെണ്‍കുട്ടികളെ വീണ്ടുംതട്ടികൊണ്ടുപോകല്‍ തുടര്‍ന്നു. അമേരിക്കയുള്‍പ്പെടെ വിവിധ രാജ്യങ്ങളും സംഘടനകളും ഇവരുടെ മോചനത്തിനായി രംഗത്ത് വന്നെങ്കിലും ഒന്നും സാധ്യമായില്ല. പെണ്‍കുട്ടികളെയും മറ്റും തട്ടികൊണ്ടുപോകുന്നത് ചാവേറാക്കാനും ലൈഗീകമായി ഉപയോഗിക്കാനാണെന്നും ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തിന്‍റെ പേരില്‍ നൈജീരിയന്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശമാണ് പലഭാഗങ്ങളില്‍ നിന്നും നേരിടേണ്ടിവന്നത്. ഇതിനിടെ രാണ്ടാം വാര്‍ഷികത്തിലും നൈജീരിയല്‍ പ്രതിഷേധവുമായി നിരവധി സ്ത്രീകളാണ് രംഗത്ത് വന്നത്.