International Old
യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധം യു.എസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആംഗലെ മെര്‍ക്കല്‍യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധം യു.എസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആംഗലെ മെര്‍ക്കല്‍
International Old

യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധം യു.എസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആംഗലെ മെര്‍ക്കല്‍

Ubaid
|
24 April 2018 9:24 AM GMT

അഭയാര്‍ഥി പ്രവേശത്തിലടക്കം അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച

യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധം യുഎസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍. നിയമവിരുദ്ധ കുടിയേറ്റം തടയണമെന്ന് മെര്‍ക്കല്‍ പറഞ്ഞു. നാറ്റോ സഹകരണം തുടരണമെങ്കില്‍ അംഗരാജ്യങ്ങള്‍ നല്‍കേണ്ട വിഹിതത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. വൈറ്റ് ഹൌസിലെ കൂടിക്കാഴ്ചക്കിടെയാണ് ഇരുവരും വിവിധ വിഷയങ്ങളിലുള്ള നിലപാട് വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂനിയനുമായുള്ള അമേരിക്കയുടെ വാണിജ്യ ബന്ധം, ഐസ് ഭീകരവാദത്തിനെതിരായ പോരാട്ടം, നാറ്റോ സഹകരണം, റഷ്യ - യുക്രൈന്‍ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങിളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍.

അഭയാര്‍ഥി പ്രവേശത്തിലടക്കം അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ജര്‍മനിയില്‍ അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ മൃദുസമീപനം സ്വീകരിക്കുന്ന മെര്‍ക്കലിനെതിരെ രൂക്ഷ വിമര്‍ശമാണ് ട്രംപ് ഉന്നയിച്ചിരുന്നു. എന്നാല്‍ തന്ത്രപരമായ പ്രതികരണമാണ് മെര്‍ക്കല്‍ നടത്തിയത്. ട്രംപ് മെക്‍സികന്‍ മതില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മെര്‍ക്കലിന്റെ മറുപടി, നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ തടയേണ്ടത് തന്നെയാണ് എന്നായിരുന്നു.

നാറ്റോ സഹകരണം തുടരുന്നതില്‍ ട്രംപ് മുന്‍ നിലപാട് ആവര്‍ത്തിച്ചു. അംഗരാജ്യങ്ങള്‍ നല്‍കേണ്ട വിഹിതത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ സുരക്ഷാ സഖ്യത്തിനുള്ള ജര്‍മനിയുടെ വിഹിതം വര്‍ധിപ്പിക്കുമെന്ന് മെര്‍ക്കല്‍ ഉറപ്പ് നല്‍കി. യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധം യുഎസ് മെച്ചപ്പെടുത്തുമെന്നതില്‍ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts