International Old
ദില്‍മ റൂസെഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാൻ ഉത്തരവ്ദില്‍മ റൂസെഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാൻ ഉത്തരവ്
International Old

ദില്‍മ റൂസെഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാൻ ഉത്തരവ്

admin
|
25 April 2018 5:40 PM GMT

ഏപ്രില്‍ 17ന് നടന്ന വോട്ടെടുപ്പില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അധോസഭ സ്പീക്കര്‍ വാള്‍ദിര്‍ മറാനോ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ഉത്തരവ്. ഏപ്രില്‍ 17ന് നടന്ന വോട്ടെടുപ്പില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അധോസഭ സ്പീക്കര്‍ വാള്‍ദിര്‍ മറാനോ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

സാമ്പത്തിക തിരിമറി ആരോപണത്തെത്തുടര്‍ന്നാണ് ദില്‍മ റൂസെഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ ആരംഭിച്ചിരുന്നത്. ഇംപീച്ച് നടപടികളുമായി മുന്നോട്ട് പോകാന് പാര് ലമെന്റ് അധോസഭ നല്കിയ അംഗീകാരം സ്പീക്കര് റദ്ദാക്കിയതോടെയാണ് നടപടികള് മാറ്റിവെച്ചത്. ഉപരിസഭയായ സെനറ്റ് ബുധനാഴ്ച്ച ഇത് സംബന്ധിച്ച വോട്ടെടുപ്പിലേക്ക് പോകാന് ഒരുങ്ങവേയാണ് ഉത്തരവ് വന്നത്. ഇംപീച്ച്മെന്റ് അംഗീകാരത്തിന് പാര് ലമെന്റില് നടത്തിയ വോട്ടെടുപ്പില് ധാരാളം ചട്ടലംഘനങ്ങള് നടന്നെന്ന വാദം ഉന്നയിച്ചാണ് താല്ക്കാലികമായി നടപടികള് മാറ്റിവെക്കാന് സ്പീക്കര് ഉത്തരവിറക്കിയത്. പുതിയ ഉത്തരവനുസരിച്ച് ഇംപീച്ച്മെന്‍റ് നടപടികള്‍ ആദ്യം മുതല്‍ പുനരാരംഭിക്കേണ്ടി വരും.
വോട്ട് സംബന്ധിച്ച് പാര് ലമെന്റ് അംഗങ്ങള് നടത്തിയ പരസ്യ പ്രഖ്യാപനങ്ങള് ശരിയായില്ലെന്നും അധോസഭയില് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്ക് പറഞ്ഞു.ഇരു സഭകളുടെയും അംഗീകാരം കിട്ടിയാല് മാത്രമേ ഇംപീച്ച് നടപടികള് ആരംഭിക്കാന് സാധിക്കൂ. നടപടികള് ആരംഭിച്ചാല് ദില്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിനിര്ത്തപെടും വൈ-സ്‌ പ്രസിഡന്റായ മൈക്കിൾ ടിമർ ആക്ടിങ് പ്രസിഡന്റാകും. വിചാരണക്കൊടുവിൽ ദിൽമ കുറ്റക്കാരിയാണെന്ന് ‌ കണ്ടെത്തിയാല് 2018വരെ ടിമർ തന്നെ പ്രസിഡണ്ടായി തുടരും. ബ്രസീലില് ആഗസ്റ്റില് നടക്കാനിരിക്കുന്ന ഒളിന്പിക്സിന്റെ കൂടെ പശ്ചാത്തലത്തില് ദല്മയുടെ ഇംപീച്ച്മെന്റ് രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക

Similar Posts