മലേഷ്യയില്‍ ഭീകരാക്രമണശ്രമം തകര്‍ത്തു
|മലേഷ്യയില്‍ ഭീകരാക്രമണ ശ്രമം തകര്‍ത്തതായി മലേഷ്യന്‍ പൊലീസ്. പ്രസിദ്ധ ബുദ്ധക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മലേഷ്യയില്‍ ഭീകരാക്രമണ ശ്രമം തകര്‍ത്തതായി മലേഷ്യന്‍ പൊലീസ്. പ്രസിദ്ധ ബുദ്ധക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരും ഐ.എസ് തീവ്രവാദികളാണെന്നും ലക്ഷ്യം നേടിയ ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി.
മലേഷ്യയിലെ ബാതു കാവസിലെ ബുദ്ധ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാനായിരുന്നു തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നത്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ വിനോദകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും ആക്രമിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി. തീവ്രവാദ വിരുദ്ധ സേനയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. ഗ്രനേഡും തോക്കുകളുമുള്‍പ്പെടെ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഐ.എസില്‍ ചേരാന്‍ രാജ്യം വിടുകയാണെന്ന് കണ്ടെത്തിയ 68 പേരുടെ പാസ്പോര്‍ട്ട് ഈ മാസാദ്യം മലേഷ്യ റദ്ദാക്കിയിരുന്നു. മാര്‍ച്ചില്‍ 18 മലേഷ്യക്കാര്‍ സിറിയയില്‍ ഐ.എസിന് കീഴിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയിരുന്നു.