ഉത്തരകൊറിയയിലേക്ക് യുദ്ധ വിരുദ്ധ ലഘുലേഖകളയച്ച് ദക്ഷിണകൊറിയന്‍ ആക്ടിവിസ്റ്റുകള്‍
|ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തില്‍ പ്രതിഷേധിച്ചാണ് പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയന്‍ യുദ്ധ വിരുദ്ധ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്.
ഉത്തരകൊറിയയിലേക്ക് യുദ്ധ വിരുദ്ധ ലഘുലേഖകളയച്ച് ദക്ഷിണകൊറിയന്‍ ആക്ടിവിസ്റ്റുകള്‍. ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണത്തില്‍ പ്രതിഷേധിച്ചാണ് പുതിയ മാര്‍ഗവുമായി ദക്ഷിണ കൊറിയന്‍ യുദ്ധ വിരുദ്ധ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്.
വിക്ഷേപണത്തിന് ഖരഇന്ധനം ഉപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടതിന് പിന്നാലെയാണ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇങ്ങനെയൊരു മാര്‍ഗവുമായി ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ മുന്നോട്ട് വന്നത്. 50000 ലഘുലേഖകളാണ് ബലൂണുകളില്‍ നിറച്ചിരിക്കുന്നത് . ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ അപലപിക്കുന്നു.ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആണവ പരീക്ഷണങ്ങളും റോക്കറ്റ് വിക്ഷേപണവുമ നടത്തി പ്രകോപനം സൃഷ്ടിക്കുകയാണ്. ദക്ഷിണകൊറിയയെയും യു.എസിനെയും ആക്രമിക്കാന്‍ ശേഷിയുള്ള റോക്കറ്റുകളാണ് ഉത്തരകൊറിയ വികസിപ്പിച്ചതെന്ന് കരുതുന്നതായും ദക്ഷിണകൊറിയയിലെ സൈനികമേധാവി പ്രതികരിച്ചു.
2010 ല്‍ 46 നാവികരുടെ മരണത്തിനിടയാക്കിയ യുദ്ധക്കപ്പല്‍ മുക്കിയ ഉത്തരകൊറിയയുടെ നടപടി യെ ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഉത്തര കൊറിയ ഏറ്റെടുത്തിട്ടില്ല. കൊറിയന്‍ ഉപദ്വീപിലെ ഉത്തരകൊറിയയുടെ ആണവ പരീക്ഷണവും റോക്കറ്റ് വിക്ഷേപണവുമെല്ലാം മേഖലയില്‍ യുദ്ധ സമാന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.