International Old
റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വിധി പുടിന് അനുകൂലംറഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വിധി പുടിന് അനുകൂലം
International Old

റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വിധി പുടിന് അനുകൂലം

Sithara
|
27 April 2018 3:52 AM GMT

സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അവരുടെ വിശ്വാസം സംരക്ഷിക്കുമെന്നും വ്യക്തമാക്കി

റഷ്യന്‍ പാര്‍ലമെന്‍റിലേക്കുള്ള വോട്ടെടുപ്പില്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അനുകൂല പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം. സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അവരുടെ വിശ്വാസം സംരക്ഷിക്കുമെന്നും വ്യക്തമാക്കി. ക്രൈമിയയെ യുക്രെയ്നില്‍നിന്ന് വേര്‍പെടുത്തി റഷ്യയോട് ചേര്‍ത്തതിനുശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.

450 അംഗ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 14 പാര്‍ട്ടികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിലേക്കുള്ള 450 അംഗങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഡ്യൂമയിലെ വലിയ ഭൂരിപക്ഷം പുട്ടിന്‍ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഫലസൂചനകള്‍ പുറത്തു വന്ന ശേഷം പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ച പ്രഡിഡന്റ് വ്ലാദിമിര്‍ പുടിന്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

പ്രതിപക്ഷ നിരയിലെ അനൈക്യമാണ് ഭരണ കക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് എന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം കൃത്രിമം കാണിച്ചതായും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞടുപ്പിന് അവസരം നിഷേധിച്ചതായും പ്രതിപക്ഷം ആരോപിച്ചു. 2011ല്‍ നടന്ന വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന ആരോപണമുളളതിനാല്‍ ശക്തമായ സുരക്ഷ ക്രമീകരണങ്ങളോടെയാണ് വോട്ടിംഗ് നടന്നത്.

അതിനിടെ ക്രിമിയയിലും തെരഞ്ഞെടുപ്പ് നടത്തിയ റഷ്യയുടെ നടപടിക്കെതിരെ യുക്രൈന്‍ രംഗത്തെത്തി. അന്തര്‍ദേശീയ തലത്തിലെ കടുത്ത പ്രതിഷേധം വകവെക്കാതെ ക്രീമിയയെ യുക്രെയ്നില്‍നിന്ന് വേര്‍പെടുത്തി റഷ്യയോട് ചേര്‍ത്തതിനുശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. നടപടിയില്‍ പ്രതിഷേധിച്ച് കീവിലെ റഷ്യന്‍ എംബസിക്കു മുമ്പാകെ സംഘടിച്ചെത്തിയ യുക്രെയ്ന്‍ അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി.
ക്രൈമിയയിലെ വോട്ടിംഗ് നിരീക്ഷിക്കുന്നതിന് പ്രതിനിധികളെ അയക്കരുതെന്ന് ഉക്രൈന്‍ നേരത്തെ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Similar Posts