ഓങ്സാന്‍ സൂചിക്കെതിരെ കടുത്ത വിമര്‍ശവുമായി നൊബേല്‍ സമ്മാന ജേതാക്കള്‍
|മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭക എന്നറിയപ്പെട്ടിരുന്ന ആങ്സാന്‍ സൂചി അധികാരത്തിലേറിയ ശേഷം റോഹിങ്ക്യന്‍ പ്രശ്നപരിഹാരത്തിന് ഒരു നടപടിയു കൈക്കൊണ്ടിട്ടില്ലെന്ന് നൊബേല്‍ ജേതാക്കള്‍ അടക്കമുള്ളവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി
മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ വംശീയാതിക്രമത്തില്‍ ഓങ്സാന്‍ സൂചിക്കെതിരെ കടുത്ത വിമര്‍ശവുമായി നൊബേല്‍ സമ്മാന ജേതാക്കള്‍. യു.എന്‍ രക്ഷാസമിതിക്ക് എഴുതിയ തുറന്ന കത്തില്‍ മ്യാന്‍മറിലേത് വംശഹത്യയും മാനവികതക്കെതിരായ കുറ്റകൃത്യവുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു, മലാല യൂസുഫ് സായി തുടങ്ങി 11 നൊബേല്‍ ജേതാക്കള്‍ അടക്കം 23 ആക്ടിവിസ്റ്റുകളാണ് കത്തില്‍ ഒപ്പുവെച്ചത്.
മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭക എന്നറിയപ്പെട്ടിരുന്ന ആങ്സാന്‍ സൂചി അധികാരത്തിലേറിയ ശേഷം റോഹിങ്ക്യന്‍ പ്രശ്നപരിഹാരത്തിന് ഒരു നടപടിയു കൈക്കൊണ്ടിട്ടില്ലെന്ന് നൊബേല്‍ ജേതാക്കള്‍ അടക്കമുള്ളവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 1991ല്‍ സമാധാന നൌബേല്‍ ലഭിച്ച സൂചിക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഇവര്‍ ഉന്നയിച്ചത്. രാജ്യത്തെ ധീരമായും നീതിയുക്തമായും മുന്നോട്ട് നയിക്കേണ്ട സൂചി റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ വംശഹത്യയില്‍ മൌനം പാലിക്കുകയാണ്. കുട്ടികള്‍ അടക്കം നൂറുകണക്കിന് ജീവനുകളെ സൈന്യം ഇല്ലാതാക്കി. 34,000 പേര്‍ അഭയാര്‍ഥികളായി. റോഹിങ്ക്യകള്‍ക്ക്പൗരത്വം നിഷേധിക്കന്ന സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് അവിടേക്ക് പ്രവേശനം നിഷേധിച്ചതായും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.