പാല്‍മിറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു
|റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം
ഇറാഖിലെ പൈതൃക നഗരമായ പാല്‍മിറ സിറിയന്‍ സൈന്യം ഐഎസില്‍ നിന്നും തിരിച്ചു പിടിച്ചു. റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം.പാല്‍മിറയുടെ ചിലഭാഗങ്ങള്‍ കൂടി ഐഎസിന്റെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറെ നാളായി തുടരുന്ന പോരാട്ടത്തിനൊടുവിലാണ് സിറിയന്‍ സൈന്യത്തിന് പല്മൈറ തീവ്രവാദികളില്‍ നിന്നും മോചിപ്പിക്കാനായത്. മേഖലയില്‍ സൈന്യം നിയന്ത്രണമേറ്റെടുത്തതിന്റെ ചിത്രങ്ങള്‍ സിറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ഐഎസിനെതിരെ അസദ് സര്‍ക്കാര്‍ നേടുന്ന ഏറ്റവും വലിയ വിജയമാണ് പല്മൈറയിലേത്. റഷ്യന്‍ യുദ്ധവിമാനങ്ങളുടെ കൂടി സഹായത്തോടെയാണ് സൈന്യത്തിന്റെ മുന്നേറ്റം.
2015 മെയിലാണ് പാല്മൈറ ഉള്‍പ്പെടുന്ന പ്രദേശം ഐഎസ് തീവ്രവാദികള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവിടെയുള്ള 2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും നിര്‍മ്മിതികളും തീവ്രവാദികള്‍ തകര്‍ത്തു. പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളും ക്ഷേത്രങ്ങളും ശവകുടീരങ്ങളും ഇവയില്‍ പെടും. ഐഎസിന്റെ പ്രവര്‍ത്തനത്തെ യുദ്ധക്കുറ്റമായാണ് ഐക്യ രാഷ്ട്രസഭ കണക്കാക്കിയിട്ടുള്ളത്.